തൃത്താല: തിയറ്ററിനുള്ളില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ മൊയ്തീന് കുട്ടിയ്ക്ക് നാട്ടുകാരുടെ വക കിടിലൻ പണി. മൊയ്തീന്റെ വീടിന് സമീപത്തുള്ള ബസ് സ്റ്റോപ്പിന് ‘മൊയ്തീൻ പടി’ എന്ന് പേരിട്ടുകൊണ്ടാണ് നാട്ടുകാർ ഇയാൾക്ക് പണി കൊടുത്തിരിക്കുന്നത്. തൃത്താല സ്വദേശിയായ ഒരു യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
Read Also: സാഗര്‍ ചുഴലിക്കാറ്റ് ഇന്ത്യന്‍ തീരത്തേയ്ക്ക് : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
‘വീടിനു തൊട്ടടുത്തുള്ള സ്റ്റോപ്പിലെത്തിയപ്പോള്‍ മൊയ്തീന് പടി എന്ന് ഉറക്കെ വിളിച്ച് കണ്ടക്ടര്‍ ആളെയിറക്കുന്നു. തൃത്താലക്കാര്‍ മാസ്സ് ആണ് എന്നാണ് ഈ യുവതി പോസ്റ്റിട്ടത്.’ കഴിഞ്ഞ ദിവസം വരെയും ചന്തപ്പടിയെന്നായിരുന്നു ഈ സ്റ്റോപ്പിന്റെ പേര്. എന്നാല്‍ ഇപ്പോള്‍ മൊയ്തീന് പടിയെന്ന് വിളിച്ചാണ് കണ്ടക്ടര്‍ യാത്രക്കാരെ ഇറക്കുന്നത്. കേസിൽ നിന്നെല്ലാം ഊരി മൊയ്തീൻ കുട്ടി തിരികെയെത്തിയാലും ബസ് സ്റ്റോപ്പിന്റെ പേര് മാറില്ലെന്നാണ് നാട്ടുകാരുടെ അഭിപ്രായം.
Post Your Comments