യുഎഇ: അമ്മ പാചക തിരക്കിലായിരുന്നതിനിടെയാണ് ഒരു വയസുമാത്രം പ്രായമുള്ള കുഞ്ഞ് അടുക്കളയിൽ ഇഴഞ്ഞെത്തിയത്. പാചകം ചെയ്യുന്ന തിരക്കിനിടയിൽ കുഞ്ഞിനെ അമ്മ ശ്രദ്ധിച്ചിരുന്നില്ല. ഇതിനിടയിലാണ് കുഞ്ഞ് മിക്സിക്കുള്ളില്‍ കൈയിട്ടത്. ഷാർജ അൽ മദാമിലായിരുന്നു സംഭവം.
ALSO READ:ഇത്രയും ദുരിതം അനുഭവിക്കാന്‍ ഈ കുഞ്ഞ് എന്ത് ചെയ്തു?
കുഞ്ഞിന്റെ കരച്ചിൽ കേട്ട് അമ്മ എത്തിയപ്പോഴേക്കും കുഞ്ഞിന്റെ മൂന്ന് വിരലുകൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കുട്ടിയെ ഉടനടി അൽ ദൈദ് ആശുപത്രിയിൽ എത്തിച്ചു. കുട്ടിയുടെ മൂന്ന് വിരലുകളും നഷ്ടമായി. കുട്ടിയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
Post Your Comments