അമ്പലപ്പുഴ: രോഗിയുമായി പോയ ആംബുലൻസ് കാർ യാത്രികർ തടഞ്ഞു, ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ചു. താമരക്കുളം പാറയില്‍ പുത്തന്‍വീട്ടില്‍ ഉമൈബാനാ(75)ണ് ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് മരിച്ചത്. ഹൃദ്രോഗത്തേത്തുടര്‍ന്ന്, മാവേലിക്കരയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഉമൈബാനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ ഇന്നലെ പുലര്‍ച്ചെ രണ്ടോടെയാണു തോട്ടപ്പള്ളിയില്‍ ആംബുലന്‍സ് തടഞ്ഞത്.
ALSO READ: രോഗിയുമായി പോയ ആംബുലൻസ് അപകടത്തിൽപ്പെട്ടു ; പിന്നീട് സംഭവിച്ചത്
ആംബുലൻസ് മുന്നിൽ പോയിരുന്ന കാറിൽ തട്ടിയതിനെ തുടർന്നാണ് കാര്‍ യാത്രികര്‍ ആംബുലന്‍സ് തടഞ്ഞത്. പോലീസ് സ്ഥലത്തെത്തിയെങ്കിലും രോഗിയെ ആശുപത്രിയിൽ എത്തിക്കാനുള്ള ഒരു ശ്രമവും നടത്തിയില്ലെന്നും ആരോപണമുണ്ട്. ഒരുമണിക്കൂര്‍ കഴിഞ്ഞ് മറ്റൊരു ആംബുലസിലാണ് ഉമൈബാനെ മെഡിക്കല്‍ കോളജ് ആശുപത്രയിലെത്തിച്ചത്. എന്നാല്‍, അപ്പോഴേക്കും ഉമൈബാന്‍ മരിച്ചു. ആശുപത്രിയില്‍ എത്തിക്കാന്‍ വൈകിയതാണു മരണകാരണമെന്നു ഡോക്ടര്‍മാര്‍ പറഞ്ഞു.
Post Your Comments