കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് ആലുവ മുന്‍ റൂറല്‍ എസ്.പി എ.വി ജോര്‍ജിനെ ചോദ്യം ചെയ്തത് നാല് മണിക്കൂര്‍. ക്രൈംബ്രാഞ്ച് എസ്.പി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലാണ് എസ്.പിയെ ചോദ്യം ചെയ്തത്. ശ്രീജിത്തിനെ അറസ്റ്റ് ചെയ്യാന്‍ ടൈഗര്‍ ഫോഴ്സിന് നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന് എ.വി ജോര്‍ജ് സമ്മതിച്ചു. കാവി വേഷത്തിലാണ് ടൈഗര്‍ ഫോഴ്സ് അംഗങ്ങള്‍ എത്തിയത്. ഇതും തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് എ.വി ജോര്‍ജ് സമ്മതിച്ചു.
വരാപ്പുഴ ദേവസ്വം പാടത്ത് വാസുദേവനെ വീട് കയറി ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ആരോപണവിധേയനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറുടെ സാന്നിധ്യം ഉണ്ടായിരിക്കണമെന്ന നിയമത്തിന്റെ ലംഘനമാണ് നടന്നത്. എ.വി ജോര്‍ജിന്റെ വീഴ്ചയാണ് ഇത് സൂചിപ്പിക്കുന്നത്.
കസ്റ്റഡി മരണക്കേസില്‍ എ.വി ജോര്‍ജിന്റെ പങ്ക് വ്യക്തമായ സാഹചര്യത്തില്‍ ഈയാഴ്ച തന്നെ അദ്ദേഹത്തെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തേക്കും. അറസ്റ്റ് സംബന്ധിച്ച് ഡയറക്ടര്‍ ജനറലിന്റെ ഉപദേശവും പ്രോസിക്യൂഷന്‍ തേടിയിട്ടുണ്ട്. യൂണിഫോം ഇല്ലാത്തവരെ എന്തിനാണ് കേസ് അന്വേഷിക്കാന്‍ വിട്ടതെന്ന ചോദ്യത്തിന് എസ്.പിക്ക് ഉത്തരംമുട്ടി. ശ്രീജിത്തിനെ പിടികൂടിയവര്‍ക്ക് പ്രത്യേക പാരിതോഷികം നല്‍കാനും എസ്.പി തീരുമാനിച്ചിരുന്നു.
ശ്രീജിത്തിന്റെ മരണത്തിന് ശേഷം അറസ്റ്റ് രേഖകള്‍ തിരുത്താന്‍ എസ്.പി നിര്‍ദ്ദേശിച്ചതായി ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയിരുന്നു. വരാപ്പുഴ എസ്.ഐ അടക്കം നാല് പോലീസുകാരാണ് നിലവില്‍ അറസ്റ്റിലായിരിക്കുന്നത്.
Post Your Comments