ബംഗളൂരു: കര്‍ണാടക ആര് ഭരിക്കുമെന്ന് ഇന്നറിയാം. ബി.ജെ.പി അധ്യക്ഷനും പാര്‍ട്ടി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയുമായ ബി.എസ്. യെദ്യൂരപ്പയടക്കമുള്ള ബിജെപി നേതാക്കള്‍ രാജ്ഭവനിലെത്തി ഗവര്‍ണര്‍ വാജുഭായ് വാലെയെ കണ്ടു. ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നതിനാണ് യെദ്യൂരപ്പ രാജ്ഭവനില്‍ എത്തിയിരിക്കുന്നത്.
നാളെ സത്യപ്രതിജ്ഞ നടത്തുന്നതിനുള്ള അവസരം ചോദിക്കാനാണ് യെദ്യൂരപ്പയുടെ നീക്കം. കൂടാതെ ഇന്ന് നടന്ന യോഗത്തില്‍ യെദ്യൂരപ്പയെ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുത്തു. അതേസമയം കോണ്‍ഗ്രസ് ഇന്ന് രാവിലെ എട്ട് മണിക്ക് നടത്താനിരുന്ന സര്‍വകക്ഷിയോഗം ഇതുവരെ ആരംഭിച്ചില്ല.
വടക്കന്‍ മേഖലയിലുള്ള എം.എല്‍.എമാര്‍ എത്താത്തതിനാലാണ് യോഗം വൈകുന്നത്. ഇതുവരെ 66 എം.എല്‍.എമാരാണ് യോഗത്തില്‍ പങ്കെടുത്തത്. ജെഡിഎസ് നിയമസഭാ കക്ഷിയോഗവും വൈകുന്ന സാഹചര്യമാണ് ഇപ്പോള്‍ കര്‍ണാടകയില്‍ നടക്കുന്നത്.
Post Your Comments