CinemaMovie SongsEntertainment

സെറ്റില്‍ ചോര പ്രളയം; ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു

സഹതാരത്തില്‍ നിന്നും നായകനായും തെന്നിന്ത്യന്‍ സൂപ്പര്‍ താരമായി മാറുകയും ചെയ്ത നടനാണ്‌ വിക്രം. ഹിറ്റ് സംവിധായകന്‍ ഷങ്കറും വിക്രമും ഒരുമിച്ച ചിത്രമാണ് അന്യന്‍. വ്യത്യസ്തമായ മൂന്നു ഭാവങ്ങളുള്ള അന്യന്‍ എന്ന കഥാപാത്രം വിക്രമിന്റെ കരിയറിലെ മികച്ച വേഷങ്ങളില്‍ ഒന്ന് തന്നെയാണ്.

പുലിമുരുകന്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ പീറ്റര്‍ ഹെയിന്‍ ആയിരുന്നു അന്യന്റെ സ്റ്റണ്ട് മാസ്റ്റര്‍. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ ഒരു സംഭവം തുറന്നു പറയുകയാണ്‌ ചിത്രത്തിന്‍റെ സ്റ്റണ്ട് കോര്‍ഡിനേറ്റര്‍ സില്‍വ.

സില്‍വയുടെ വാക്കുകള്‍ ഇങ്ങനെ .. അന്യനിലെ ഒരു പ്രധാന സംഘട്ടനരംഗം ചിത്രീകരിക്കുന്ന സമയം 150തോളം കരാട്ടേ വിദഗ്ധര്‍ ഉള്‍പ്പെട്ട രംഗമായിരുന്നു ഷൂട്ട്‌ ചെയ്യേണ്ടത്. അതില്‍ അന്യന്‍ എഴുന്നേല്‍ക്കുന്ന രംഗത്തില്‍ ഒരു എഴുപത്തോഞ്ചോളം പേര്‍ തെറിച്ച്‌ വീഴുന്ന രംഗമുണ്ട്. ആ രംഗം ചിത്രീകരിക്കാന്‍ അവരുടെ മേല്‍ കയര്‍ കെട്ടി മുകളിലേക്ക് വലിക്കണമായിരുന്നു. അങ്ങനെ തെറിച്ചു വീഴുന്ന രംഗം ചിത്രീകരിക്കുമ്പോള്‍ ഒരാളെ വലിക്കാന്‍ തന്നെ നാല് പേരെങ്കിലും വേണമായിരുന്നു. അത്രയും വലിയ സന്നാഹം ഒരുക്കുന്നതിന് പീറ്റര്‍ ഹെയിന്‍ മറ്റൊരു ആശയം പങ്കുവച്ചു. അത് ഈ രംഗം ചിത്രീകരിക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് ഒരു ലോറി വച്ച്‌ എല്ലാ കയറുകളും മേല്‍ക്കൂരയ്ക്ക് താഴെ എകീകരിച്ച്‌ അതില്‍ ഘടിപ്പിച്ച്‌ വലിയ്ക്കാമെന്ന്. അങ്ങനെ എല്ലാ സജ്ജീകരണങ്ങളും ഒരുക്കി.

പക്ഷെ ഈ കാര്യത്തില്‍ വലിയ പിടിപാടില്ലാത്ത വ്യക്തിയായിരുന്നു ലോറി ഡ്രൈവര്‍. ” സംവിധായകന്‍ ആക്ഷന്‍ പറയുന്നതിന് മുന്‍പേ അയാള്‍ ലോറി എടുത്തു. ആര്‍ട്ടിസ്റ്റുകള്‍ രംഗത്തിന് തയ്യാറായിരുന്നില്ല. അവര്‍ ഉയര്‍ന്ന് പൊങ്ങി മേല്‍ക്കൂരയില്‍ ഇടിച്ച്‌ തെറിച്ച്‌ വീണു. പിന്നീട് അവിടെ ഒരു ചോരപ്പുഴ ആയിരുന്നു. ഭൂരിഭാഗം ആര്‍ട്ടിസ്റ്റുകള്‍ക്കും ഗുരുതരമായി പരിക്കേറ്റു. അവരുടെ കൈയ്യില്‍ നിന്നും കാലില്‍ നിന്നും ചോര ഒഴുകി. പലരുടെയും ബോധം നശിച്ചു. ഞങ്ങള്‍ അവരെ എടുത്ത് ആശുപത്രിയിലേക്ക് കുതിച്ചു. ഭാഗ്യത്തിന് എല്ലാവരും രക്ഷപ്പെട്ടു. ഷങ്കര്‍ സാര്‍ അന്ന് കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ആ മാനസികാഘാതത്തില്‍ നിന്ന് കരകയറാന്‍ അദ്ദേഹം ദിവസങ്ങളെടുത്തു.” സില്‍വ ഒരു ഓണ്‍ ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button