എറണാകുളം : സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ഗാന്ധിജി പറഞ്ഞതുപോലെ കോണ്‍ഗ്രസ് പിരിച്ചുവിടണമെന്ന ലീഗ് പ്രാദേശിക നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം ലീഗ് മുളിയാര്‍ പഞ്ചായതത് ഭാരവാഹിയും മുന്‍ എം എസ് എഫ് സംസ്ഥാന നേതാവുമായ ബാത്തിഷ പൊവ്വല്ലിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ചര്‍ച്ചയാകുന്നത്. ഫേസ്ബുക്ക് പോസ്റ്റിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകർക്കിടയിൽ എതിർപ്പുയർന്നു കഴിഞ്ഞു. കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് എം എല്‍ എമാരുടെ വിവരങ്ങൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് അത് സൂചിപ്പിച്ചതാണ് മുസ്ളീം ലീഗ് പ്രവേശിക നേതാവിന്റെ കുറ്റപ്പെടുത്തൽ.
‘സ്വന്തം എം എല്‍ എമാരെ പോലും സംരക്ഷിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ പണ്ട് ഗാന്ധിജി അഭിപ്രായപെട്ടതുപോലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പിരിച്ചു വിട്ട് വേറെ വല്ല നല്ല പണിക്കും പോവുന്നതാ നല്ലത്…’ എന്നായിരുന്നു ബാത്തിഷ പൊവ്വലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുവന്നിട്ടുണ്ട്. മുന്നണി മര്യാദ പാലിക്കാതെയുള്ള പ്രതികരണത്തിന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുതിര്‍ന്നാല്‍ അത് ലീഗിന് താങ്ങാന്‍ കഴിയില്ലെന്നാണ് മുളിയാറിലെ ഒരു പ്രാദേശിക കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. എന്നാൽ പലർക്കുമിടയിൽ എതിർപ്പുകളുണ്ടെന്നാണ് റിപ്പോർട്ട്.
Post Your Comments