Kerala

മരിക്കാൻ അനുവദിക്കണം: നഴ്‌സിങ് ബിരുദധാരിയായ ട്രാന്‍സ്ജന്‍ഡര്‍ കളക്ടര്‍ക്ക് മുന്നില്‍

തൃശൂർ :മരിക്കാൻ അനുവദിക്കണമെന്ന അപേക്ഷയുമായി ബി.എസ്.സി. നഴ്‌സിങ് ബിരുദധാരിയായ ട്രാന്‍സ്ജന്‍ഡര്‍ കളക്ടര്‍ക്ക് മുന്നില്‍. നാലുവര്‍ഷത്തിലേറെ സൗദി അറേബ്യയില്‍ ജോലി ചെയ്‌ത എടമുട്ടം സ്വദേശിയായ സുജിയാണ് അന്തസായി ജീവിക്കാന്‍ മാര്‍ഗമില്ലാത്തതിനാല്‍ അന്തസായി മരിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി കളക്ടറുടെ മുന്നിൽ എത്തിയത്.

കേരളത്തില്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ കൂടിയാണ് സുജി. പ്രശ്നത്തിൽ ഉടൻ പരിഹാരം കണ്ടെത്താമെന്ന് തൃശൂര്‍ ജില്ലാ കലക്ടര്‍ എ. കൗശികന്‍ ഉറപ്പുനൽകി. വിവരമറിഞ്ഞ
കൊല്ലം കൊട്ടാരക്കര കലയപുരം ആശ്രയ അഭയകേന്ദ്രം സുജിക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

ALSO READ: ഒരുമിച്ച് മരിക്കാൻ രാഷ്ട്രപതിക്ക് കത്തെഴുതി ദമ്പതികൾ

കാലിക്കറ്റ് സര്‍വകലാശാലയില്‍ നിന്ന് 1989ലാണ് സുജി ബി.എസ്.സി. നഴ്‌സിങ് പാസാകുന്നത്. വിസ പുതുക്കാത്തതിനെത്തുടര്‍ന്നാണു സൗദിയില്‍നിന്നു മടങ്ങിയെത്തിയത്. നാട്ടില്‍ ഒരു ജോലിക്കായി പലവാതിലുകള്‍ മുട്ടിയെങ്കിലും ആരും തുണച്ചില്ല. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാളെ നഴ്‌സാക്കാന്‍ ആശുപത്രി അധികൃതര്‍ ആരും തയാറായില്ല.സൗദിയിൽ ജോലി ചെയ്‌തുണ്ടാക്കിയ പണം കൊണ്ട്
തറവാടിനുസമീപം പണിത ഒറ്റമുറിയിലാണ് ഇപ്പോൾ താമസം. ജീവിതം വഴിമുട്ടിയതോടെയാണ്
ദയാവധത്തിനുള്ള അപേക്ഷ എന്ന തലക്കെട്ടിൽ കളക്ടർക്ക് അപേക്ഷ നൽകിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button