Gulf

റമദാൻ; അബുദാബിയിൽ വലിയ വാഹനങ്ങൾ നിരത്തിൽ ഇറക്കാവുന്ന സമയം ഇതാണ്

അബുദാബി: റമദാൻ കാലത്ത് വലിയ വാഹനങ്ങൾ നിരത്തിൽ ഇറക്കാവുന്ന സമയം അബുദാബി പോലീസ് പുറത്തിറക്കി. ജോലിക്കാരുടെ ട്രക്ക് ഉൾപ്പടെയുള്ള വലിയ വാഹനങ്ങൾ രാവിലെയും വൈകുന്നേരങ്ങളിലും നിരത്തിലിറക്കാൻ പാടുള്ളതല്ല. 50 അല്ലെങ്കിൽ അതിൽ അധികം യാത്രക്കാരുമായുള്ള വാഹനങ്ങൾക്കും നിരത്തിൽ ഇറക്കുന്നതിൽ നിയന്ത്രണം ഉണ്ടാകും.

ALSO READ: യുഎഇയിൽ റമദാൻ നോമ്പ് കാലത്തെ സ്‌കൂൾ പ്രവർത്തന സമയം ഇതാണ്

വലിയ വാഹനങ്ങൾക്ക് രാവിലെ 8  മണി മുതൽ 10വരെയും,ഉച്ചയ്ക്ക് 2 മണി മുതൽ 4 വരെയും നിരത്തിലിറങ്ങാം.
റമദാൻ ആയതുകൊണ്ട് ഗതാഗതക്കുരുക്കിന് സാധ്യതകളേറെയാണ്. ഗതാഗതക്കുരുക്കും അപകടങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് വലിയ വണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദേശീയപാതകളിലുൾപ്പടെ വേഗതയിലും നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button