India

പ്രശസ്ത നോവലിസ്റ്റ് ബാലകുമാരന്‍ അന്തരിച്ചു

ചെന്നൈ: പ്രശസ്ത തമിഴ്‌നോവലിസ്റ്റ് ബാലകുമാരന്‍ അന്തരിച്ചു. കവി, നോവലിസ്റ്റ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ പ്രശസ്തനായിരുന്ന ബാലകുമാരനാണ് ബാഷ, ഗുണ തുടങ്ങിയ സിനിമകളിലെ ഡയലോഗുകളും എഴുതിയത്.

2012 മുതല്‍ ശ്വാസകോശ സംബന്ധമായ രോഗത്തിന് ചികിത്സയിലായിരുന്നു. ചെന്നൈ കാവേരി ആശുപത്രിയിലായിരുന്നു അവസാന ദിനങ്ങള്‍. വിഷ്ണുവര്‍ധന്‍ സംവിധാനം ചെയ്യുന്ന ഒരു ചരിത്ര സിനിമയ്ക്കുവേണ്ടിയുള്ള തിരക്കഥാരചനയുടെ തിരക്കിലായിരുന്നു.

‘നാന്‍ ഒരു തടവ സൊന്നാ നൂറ് തടവ സൊന്ന മാതിരി’ എന്ന ഡയലോഗും ‘നീംഗ നല്ലവരാ കെട്ടവരാ’ എന്ന ഡയലോഗും ബാലകുമാരന്റെ തൂലികയില്‍ വിരിഞ്ഞതാണ്. സംസ്ഥാന സര്‍ക്കാരിന്റെയടക്കം നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button