
കൊച്ചി: എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ അസിസ്റ്റന്റ് മാനേജരായി ജോലി വാഗ്ദാനം ചെയ്ത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ പേരില്‍ വ്യാജ അഭിമുഖം നടത്തി ഒരു സംഘം യുവാക്കള്‍. മലപ്പുറം തിരൂര്‍ സ്വദേശി ശ്രീജിത്ത്, ചെന്നൈ സ്വദേശികളായ ദിനേശ്, സെല്‍വ കുമാര്‍, കാര്‍ത്തിക് എന്നിവരാണ് വ്യാജ അഭിമുഖം നടത്തിയതിന് അറസ്റ്റിലായത്.
നഗരത്തിലെ ഹോട്ടലില്‍ നിന്നാണു അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ലാല്‍ജി, മുളവുകാട് എസ് ഐ ശ്യാംകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് ഇവരെ പിടികൂടിയത്. മൂന്നു മുതല്‍ അഞ്ചു ലക്ഷം രൂപ വരെയാണ് ഇവര്‍ ഉദ്യോഗാര്‍ഥികളില്‍ നിന്ന് ഈടാക്കിയിരുന്നത്.
രഹസ്യവിവരത്തെ തുടര്‍ന്നാണു പൊലീസ് നടപടി. 12 പേരാണ് ഇന്നലെ മാത്രം ഇവരുടെ സമീപം അഭിമുഖത്തിനെത്തിയത്. അതേസമയം എത്രപേരുടെ പക്കല്‍ നിന്നു സംഘം പണം തട്ടിയെന്നു വ്യക്തമല്ല. ഇത് അന്വേഷിച്ചു വരികയാണെന്നു പൊലീസ് അറിയിച്ചു.
Post Your Comments