അടൂര്‍: വീടുകളില്‍ തനിച്ചാണെന്ന് ബോധ്യപ്പെടുന്ന സ്ത്രീകളേയും പെണ്‍കുട്ടികളേയും ലക്ഷ്യമിട്ട് വരുന്ന കുറ്റവാളികളുടെ എണ്ണം അനുദിനം കൂടുകയാണ്. സാഹചര്യം അനുകൂലമാണെന്ന് കണ്ടാല്‍ ഒരു പെണ്കുഞ്ഞിനെയും കേരളത്തിലെ ഞരമ്പ് രോഗികള്‍ വെറുതെ വിടില്ലെന്ന് തെളിയിക്കുന്ന സംഭവമാണ് കൊടുമണില്‍ നിന്ന് പുറത്തുവരുന്നത്. ഇറച്ചി കച്ചവടക്കാരനായ യുവാവ് ആടിനെ വാങ്ങാന്‍ വീട്ടിലെത്തിയപ്പോള്‍ അവിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മാത്രം. വെള്ളം ചോദിച്ച് വീടിന് അകത്തു കയറി പെണ്‍കുട്ടിയെ കടന്നു പിടിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിച്ചു.
കുട്ടി അലറിക്കരഞ്ഞതോടെ വിട്ടിട്ട് ഓടി രക്ഷപ്പെട്ടു. ഒട്ടും സമയം പാഴാക്കാതെ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ അറസ്റ്റ് ചെയ്തു. അടൂര്‍ കണ്ണങ്കോട് പുതുക്കുഴി മേലേതില്‍ നിസറുദ്ദീനെയാ(38)ണ് കൊടുമണ്‍ എസ്ഐ ആര് രാജീവ് പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത്. മറ്റൊരു സംഭവം വീടുപണി സ്ഥലത്തേയ്ക്ക് കുട്ട ചോദിച്ചെത്തിയ ഒന്‍പതുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ യുവാവിനെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു.ഐരൂര്‍ പാടം സ്വദേശി മണിയാട്ടുകുടി നൗഷാദ് (35)നെയാണ് സംഭവത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.അയിരൂര്‍ പാടം സ്വദേശിയായ ഇയാള്‍ മൂവാറ്റുപുഴയില്‍ ഹോട്ടല്‍ ജീവനക്കാരനാണ്. പെണ്‍കുട്ടിയുടെ വീട് പണി നടന്നു വരികയായിരുന്നു.
ഈ ആവശ്യത്തിലേയ്ക്ക് കൂട്ട വാങ്ങിവരാന്‍ മതാപിതാക്കള്‍ കൂടിയെ യുവാവിന്റെ വീട്ടിലേയ്ക്ക് പറഞ്ഞയക്കുകയായിരുന്നു.വീട്ടില്‍ കുട്ട ചോദിച്ചെത്തിയ പെണ്‍കുട്ടിയെ ഇയാള്‍ മുറിക്കുള്ളിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കുകയായിരുന്നു. ഈ സമയം അകത്തെ മുറിയില്‍ വൃദ്ധയായ ഇയാളുടെ മാതാവ് നിസ്കരത്തിലായിരുന്നു. വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ലന്നാണ് പെണ്‍കുട്ടിയുടെ വിവരണത്തിന് പൊലീസിന് വ്യക്തമായിട്ടുള്ളത് .പെണ്‍കുട്ടി മാതാപിതാക്കളെ വിവരം അറിയിച്ചതിനെതുടര്‍ന്ന് രക്ഷിതാക്കള്‍ കോതമംഗലം പൊലീസിന് നല്കിയ പരാതിയിലാണ് നൗഷാദിനെ കസ്റ്റഡിയിലെടുത്തത്.
വ്യത്യസ്തമല്ല തിരുവനന്തപുരത്തെ അവസ്ഥയും .അയൽവാസിയായ ഒന്‍പത് വയസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ സി.ഐ.ടി.യു നേതാവും പ്രാവച്ചമ്പലം കുടുമ്പന്നൂർ പള്ളിത്തറ സ്കൈലൈൻ വീട്ടിൽ സാധുകുഞ്ഞിനെ (49) നേമം പോലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീട്ടിൽ ടി വി കാണാനെത്തിയ നാലാം ക്ലാസുകാരിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയും ഈ വിവരം പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. മാതാവ് മരിച്ച പെൺകുട്ടി പിതാവിനൊപ്പമാണ് താമസിച്ച് വന്നത്. പ്രതിയുടെ ഭാര്യയും മക്കളും വീട്ടിലില്ലായിരുന്ന സമയത്താണ് പീഡനം നടന്നത്.
Post Your Comments