കൊച്ചി: വാഹനം ഓടിക്കുന്നതിനിടെ മൊബൈലില്‍ സംസാരിക്കുന്നവർക്കെതിരെ കേസെടുക്കാനാവില്ലെന്ന് ഹൈക്കോടതി. ഇത്തരത്തില്‍ കേസ് എടുത്ത പോലീസ് നടപടിയെ ചോദ്യം ചെയ്ത് കാക്കനാട് സ്വദേശി എം.ജെ.സന്തോഷ് നല്‍കിയ ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ചിന്റെ വിധിയുണ്ടായത്.
വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഉപയോഗിക്കുന്നവർക്കെതിരെ പോലീസ് ആക്ടിലെ 118 (ഇ) വകുപ്പ് അനുസരിച്ച്, ഒരാള്‍ അറിഞ്ഞുകൊണ്ട് പൊതുജനങ്ങളെയും പൊതു സുരക്ഷയെയും അപകടപ്പെടുത്തുന്ന നടപടിയായി കണക്കാക്കിയാണ് പോലീസ് കേസ് എടുക്കാറുള്ളത്.
ALSO READ: മൊബൈലില്‍ അശ്ലീലം കാണിച്ച് ശല്യം ചെയ്ത യുവാവിന് യുവതി കൊടുത്തത് എട്ടിന്റെ പണി
എന്നാൽ ഇനി ഇങ്ങനെ ഫോണില്‍ സംസാരിക്കുന്നത് പൊതുജനങ്ങളെ അപകടപ്പെടുത്തുന്ന ഒന്നാണെങ്കില്‍ മാത്രമേ പോലീസ് നടപടി സാധ്യമാകൂ. മാത്രമല്ല പോലീസ് ആക്ടില്‍ മൊബൈല്‍ സംസാരം നിരോധിച്ചുകൊണ്ടുള്ള വ്യവസ്ഥയും ഇപ്പോഴില്ല. അതിനാൽ ഇത്തരത്തില്‍ പോലീസ് കേസ് എടുത്തിട്ടുണ്ടെങ്കില്‍ അത് റദ്ദാക്കാന്‍ക്കാൻ മജിസ്ട്രേറ്റ് കോടതിയെ സമീപിക്കാവുന്നതാണ്.
Post Your Comments