CinemaMovie SongsEntertainment

ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതിനെക്കുറിച്ച് ശ്വേത മേനോന്‍

ജീവിതത്തില്‍ ഒട്ടേറെ പ്രതിസന്ധികള്‍ അതിജീവിച്ചാണ് താന്‍ ഇവിടെ വരെ എത്തിയതെന്ന് നടി ശ്വേത മേനോന്‍, കാമുകന്റെ ചതിയെ തുടര്‍ന്ന് തൂങ്ങിമരിക്കാന്‍ തീരുമാനിച്ച സാഹചര്യത്തെക്കുറിച്ച് വെളിപ്പെടുത്തുകയാണ് താരം.


കരിയറിനേക്കാള്‍ കുടുംബജീവിതത്തിനാണ് ആ സമയത്ത് ഞാന്‍ കൊതിച്ചത്. എന്നാല്‍ ആഗ്രഹിച്ച കുടുംബജീവിതം ഉണ്ടായില്ല. എന്റെ കരിയറിനേയും അത് നശിപ്പിച്ചു. സുഹൃത്തുക്കള്‍ എന്നെ വിട്ടുപോയി. പരാജയപ്പെട്ട് ഇങ്ങനെ ജീവിക്കുന്നതില്‍ അര്‍ത്ഥമില്ല എന്ന് തോന്നി. ദേഷ്യവും വൈരാഗ്യവും സങ്കടവും ഒരേ സമയം മനസ്സില്‍ വന്നപ്പോള്‍ എന്നെ വഞ്ചിച്ചയാളെ ഒരു പാഠം പഠിപ്പിക്കണം എന്ന തീരുമാനമെടുത്തു.

ആത്മഹത്യയായിരുന്നു അതിനു കണ്ടെത്തിയ വഴി.ആത്മഹത്യ ചെയ്യാന്‍ പറ്റിയ സാഹചര്യം. എങ്ങനെയാകണം മരണം? ഒരു രാത്രി മുഴുവന്‍ ചിന്തിച്ചു. ഞരമ്പ്‌ മുറിച്ച്‌ രക്തം വാര്‍ന്നു മരിക്കാം എന്നായിരുന്നു ആദ്യ ചിന്ത. പിന്നെ തോന്നി അങ്ങനെയാകുമ്ബോള്‍ ഇഞ്ചിഞ്ചായിട്ടാണ് ജീവന്‍ പോകുക. അധികം വേദനയറിയരുത്. ഒറ്റ സെക്കന്റില്‍ തീരണം. തൂങ്ങിമരിക്കുന്നതാണ് നല്ലത്. പിറ്റേന്ന് രാവിലെ എണീറ്റു. ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ച നിമിഷം തൊട്ട് എന്റെ ചിന്തകള്‍ സ്വാര്‍ഥമായിരുന്നു.

പിന്നെ മനസ്സില്‍ അമ്മയില്ല, അച്ഛനില്ല, ദൈവമില്ല. സിനിമയിലും മറ്റും കണ്ടിട്ടുള്ളതുകൊണ്ട്. തൂങ്ങിമരണത്തിന്റെ രീതിയൊക്കെ അറിയാം. കസേരയില്‍ കയറി കുരുക്കിട്ട് ചാടി. ഒന്നു പിടഞ്ഞു. പക്ഷേ, കുരുക്കഴിഞ്ഞ് ഞാന്‍ താഴെ വീണു. ലക്ഷ്യം പിഴച്ചെങ്കിലും ആ തൂങ്ങിയാടലിന്റെ കിതപ്പുമാറാന്‍ ഏറെ സമയമെടുത്തു.-ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ആത്മഹത്യ ശ്രമത്തെക്കുറിച്ച് ശ്വേത വെളിപ്പെടുത്തിയത്.

shortlink

Post Your Comments


Back to top button