Latest NewsKeralaNews

ലാവ്‌ലിന്‍ കേസ് : വാദം മാറ്റിവച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: കോളിളക്കം സൃഷ്ടിച്ച ലാവ്‌ലിന്‍ കേസ് അടിയന്തരമായി പരിഗണിക്കണ്ട ഏത് സാഹചര്യമാണുള്ളതെന്ന ചോദ്യവുമായി സുപ്രീം കോടതി. ചോദ്യമുന്നയിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റിവയ്ക്കുകയാണെന്നും വ്യക്തമാക്കി. കേസില്‍ കക്ഷിചേരാന്‍ ക്രൈം നന്ദകുമാര്‍ നോട്ടീസയച്ചിരിക്കുന്നതിനാല്‍, മുന്‍പ് അയയ്ച്ച നോട്ടീസില്‍ ആദ്യം സിബിഐ മറുപടി നല്‍കട്ടെയെന്നും അതിനു ശേഷം മാത്രമേ കക്ഷി ചേര്‍ക്കുന്ന കാര്യം പരിഗണിക്കൂവെന്നും ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കുകയായിരുന്നു.

കേസില്‍ പ്രതി സ്ഥാനത്ത് നിന്നും മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് രണ്ടു പേരും കുറ്റവിമുക്തരാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സിബിഐ അപ്പീല്‍ നല്‍കിയിരുന്നു. ഇതിനു പുറമേയാണ് രണ്ടു കെഎസ്ഇബി ഉദ്യോഗസ്ഥരും ഹര്‍ജി സമര്‍പ്പിച്ചത്. ഇവയാണ് നിലവില്‍ സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button