തിരുവനന്തപുരം: പൊലീസ് സേനയില്‍ രാഷ്ട്രീയമുള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് അറുതി വരുത്തണമെന്ന ഉദ്ദേശത്തോടെ പൊലീസ് ആക്ടിനായി നിര്‍മ്മിച്ച ചട്ടം അട്ടിമറിച്ചുവെന്ന ആരോപണം ശക്തമാകുന്നു. ആക്ട് രൂപീകൃതമായിട്ട് ഇത് ഏഴാം വര്‍ഷമാണ്. എന്നിരുന്നിട്ടും ഇത് നിയമമായി മാറിയിട്ടില്ല. ഇത് നടപ്പിലാക്കാന്‍ സാധിക്കാത്ത വിധത്തില്‍ അട്ടിമറിയ്ക്കുന്നത് പൊലീസിന്‌റെ തന്നെ സംഘടനകളാണെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ 2011ല്‍ നിലവില്‍ വന്ന പൊലീസ് ആക്ട് പ്രകാരം പൊലീസ് അസോസേഷിയുകള്‍ ആരംഭിക്കാന്‍ അനുവാദമുണ്ട്. എന്നാല്‍ ഏഴു വര്‍ഷത്തിനിടെ ഭരിച്ച സര്‍ക്കാരില്‍ ആരും ആക്ടിന്‌റെ തുടര്‍ നടപടിള്‍ക്കും ഇത് നിലവില്‍ വരുത്താന്‍ തയാറാക്കിയ കരട് ചട്ടത്തിനും അംഗീകാരം നല്‍കാന്‍ തയാറായില്ല. കരട് ചട്ടത്തില്‍ പൊലീസ് അസോസിയേഷനുകളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും വിധമുള്ള നിര്‍ദ്ദേശങ്ങളുണ്ട്.
ഒരു പക്ഷേ ഇതാകാം ചട്ടത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന് കാരണമെന്നും ആരോപണം ശക്തമാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നേരിട്ടോ അല്ലാതെയോ പങ്കെടുക്കരുതെന്നും ചട്ടത്തില്‍ വിശദീകരിച്ചിട്ടുണ്ടെന്നതും ഈ വിഷയത്തില്‍ ശ്രദ്ധേയമാണ്. രണ്ടു വര്‍ഷം മാത്രമേ ഭാരവാഹികള്‍ക്ക് ചുമതലയില്‍ തുടരാന്‍ സാധിക്കൂ എന്നതും പൊലീസിനുള്ളില്‍ നിന്നോ പുറത്തു നിന്നോ പണം പിരിച്ചെടുക്കുന്നത് അനുവദനീയമല്ലെന്നും ചട്ടത്തില്‍ വ്യക്തമായി പറയുന്നു. പൊലീസില്‍ രാഷ്ട്രീയ സ്വാധീനം പെരുകുന്നുവെന്ന ആരോപണം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബഹ്‌റ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നുവെന്നതും ഈ ഘട്ടത്തില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ്.
Post Your Comments