തിരുവനന്തപുരം: ഹോട്ടലില്‍ നടത്തിയ റെയിഡില്‍ പട്ടിയിറച്ചി പിടിച്ചുവെന്ന വാര്‍ത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി കുന്നംകുളം പൊലീസ്. കുന്നംകുളത്തെ അശോക എന്ന് പേരുള്ള ഒരു ഹോട്ടലില്‍ നിന്ന് പട്ടിയിറച്ചി പിടിച്ചെന്നാണ് സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ പറഞ്ഞിരുന്നത്. എന്നാൽ അശോക എന്ന പേരിൽ കുന്നംകുളത്ത് ഒരു ഹോട്ടൽ ഇല്ലെന്നും പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്നും പൊലീസ് വ്യക്തമാക്കി. ചിത്രത്തിലുള്ളത് ഇതരസംസ്ഥാനക്കാരാണെന്ന് തിരിച്ചറിയാന്‍ കഴിയും. ആരാണ് ഈ പ്രചാരണത്തിന് പിന്നിലെന്ന് കണ്ടെത്താന്‍ അന്വേഷണം നടത്തുമെന്നും കുന്നംകുളം പൊലീസ് അറിയിച്ചു.
Read Also: ബൈക്ക് അപകടത്തിൽ യുവാക്കൾക്ക് ദാരുണാന്ത്യം
കശാപ്പ് ചെയ്‌തതും അല്ലാതെയും സൂക്ഷിച്ചിരുന്ന പട്ടികളെ അശോക ഹോട്ടലിൽ നിന്ന് കണ്ടെത്തി എന്നായിരുന്നു വ്യാജസന്ദേശം. ഇക്കാര്യത്തിന്റെ സത്യാവസ്ഥ തിരക്കി നിരവധി പേരാണ് കുന്നംകുളം പൊലീസ് സ്‌റ്റേഷനിലേക്ക് വിളിക്കുന്നത്. ഇതോടെ വിശദീകരണം നല്‍കാന്‍ മാത്രം ഒരാളെ ഡ്യൂട്ടിക്ക് നിറുത്തേണ്ട ഗതികേടിലായി കുന്നംകുളം പൊലീസ്. തുടർന്ന് സത്യാവസ്ഥ പുറത്തുകൊണ്ടുവരികയായിരുന്നു.
Post Your Comments