ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ കോണ്‍ഗ്രസ് നേതാവ് ശശി തരൂർ താൽകാലികമായി ട്വിറ്ററില്‍ നിന്നും വിടപറയുന്നെന്ന് ട്വീറ്റ്. സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട ചർച്ചകളും വിവാദങ്ങളും ചൂടുപിടിക്കുന്നതിനിടെയാണ് തരൂർ ട്വിറ്റർ ഉപയോഗിക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നതായി അറിയിച്ചിരിക്കുന്നത്.
ALSO READ: മഹാവീര ജയന്തി ആശംസിച്ച് പുലിവാല് പിടിച്ച് ശശി തരൂർ
തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ച് തന്റെ നിര്‍ഭാഗ്യത്തില്‍ മറ്റുള്ളവര്‍ സന്തോഷിക്കുന്നുവെന്നും, ഇത്തരത്തിലൊരു ഏറ്റുമുട്ടലിന് സാധിക്കില്ലെന്നും തരൂര്‍ ട്വിറ്ററിലൂടെ അറിയിച്ചു. സുനന്ദപുഷ്‌ക്കറുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂരിനെ പ്രതിചേർത്ത് കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഡൽഹി പട്യാല ഹൗസ് കോടതിയിലാണു കുറ്റപത്രം സമർപ്പിച്ചത്. ആത്മഹത്യാ പ്രേരണയ്ക്കും ഗാർഹിക പീഡനത്തിനുമാണ് കുറ്റം ചുമത്തിയിരിക്കുന്നത്. അതേസമയം, സുനന്ദയുടേത് ആത്മഹത്യ തന്നെയാണെന്നും കുറ്റപത്രത്തിൽ പറയുന്നു. തെളിയിക്കപ്പെട്ടാൽ പത്തുവർഷം വരെ തടവു ലഭിക്കാവുന്ന കുറ്റങ്ങളാണിത്. കേസിൽ ഈമാസം 24ന് വീണ്ടും വാദം കേൾക്കും.
Staying off @Twitter for a while — one encounters too much epicaricacy! pic.twitter.com/znaj8vUl0R
— Shashi Tharoor (@ShashiTharoor) May 14, 2018
Post Your Comments