ബംഗളൂരു: രാജ്യം കാത്തിരിക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിജെപിക്ക് വ്യക്തമായ മുൻതൂക്കമാണ് ഉള്ളത്. ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷമാണ് ഇപ്പോൾ ബിജെപി ലീഡ് ചെയ്യുന്നത്. അതെ സമയം കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ തോറ്റു. ബിജെപി 100 കടന്ന സാഹചര്യത്തിൽ ബിജെപി പ്രവർത്തകർ ആഘോഷം തുടങ്ങി. കര്‍ണ്ണാടകയില്‍ കൊണ്ഗ്രെസ് പിന്നിലേക്ക് പോകുന്ന ദാരുണ കാഴ്ചയാണ് കാണുന്നത്.
കോൺഗ്രസിന് 62 സീറ്റുകൾ ലീഡുള്ളപ്പോൾ ബിജെപിക്ക് 114 സീറ്റുകളിലാണ് ഇപ്പോൾ ലീഡുള്ളത്. ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നല്‍കാനുള്ള കോണ്‍ഗ്രസിന്‍റെ നീക്കം വോട്ടാക്കി മാറ്റാന്‍ അവര്‍ക്ക് സാധിച്ചില്ലെന്നാണ് വിലയിരുത്തല്‍. കര്‍ണാടകത്തിലെ ജനസംഖ്യയില്‍ 17 ശതമാനത്തോളം വീരശൈവ-ലിംഗായത്ത് വിഭാഗത്തില്‍പ്പെട്ടവരാണ്. ലിംഗായത്തുകള്‍ക്ക് സ്വാധീനമുള്ള മണ്ഡലത്തില്‍ ബിജെപി അനുകൂല തരംഗമാണ് അലയടിക്കുന്നത്.
അതെ സമയം ജെ ഡി എസിനു 44 സീറ്റുകളിലും സ്വതന്ത്രർക്ക് 2 സീറ്റുകളിലും ലീഡ് ഉണ്ട്. തീരദേശ, മധ്യമേഖലകളില്‍ ബിജെപി ശക്തമായ മുന്നേറ്റമാണ് നടത്തിയത്. ഹൈദരാബാദ് കര്‍ണാടകത്തിലും കോണ്‍ഗ്രസിന് കനത്ത തിരിച്ചടി നേരിട്ടു. ലിംഗായത്ത് മേഖലകളിലും കോണ്‍ഗ്രസിന് തിരിച്ചടിയുണ്ടായി.
Post Your Comments