ArticleDevotional

നോമ്പെടുക്കുന്നതിന്റെ പ്രാധാന്യം

ഇസ്ലാം കലണ്ടറിലെ ഏറ്റവും പുണ്യ മാസമാണ് റമദാന്‍. ഈ മാസത്തില്‍ ഏറ്റവും പ്രധാനമായ ഒരു ആചാരമാണ് നോമ്പ്. എന്നാല്‍ റംസാന്‍ മാസത്തില്‍ എന്തിനാണ് വ്രതമെടുക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. ഈ പുണ്യമാസത്തിലാണ് ദൈവം ഖുറാന്റെ ആദ്യ സൂക്തങ്ങൾ മുഹമ്മദ് നബിക്ക് വെളിപ്പെടുത്തിയെന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു. ആ രാത്രിയെ ‘ശക്തിയുള്ള രാത്രിയെന്നും, ലെയലാത് അൽ ഖബർ’ എന്ന് അറബിയിലും പറയുന്നു.

ബന്ധപ്പെട്ട ചിത്രം

റമദാൻ സന്തോഷത്തിന്റെയും ആഘോഷത്തിന്റെയും സമയമാണ്. ആളുകൾ അവരുടെ പ്രിയപ്പെട്ടവരുമൊത്തു സമയം ചെലവഴിക്കുന്നു. റമദാൻ മാസം മുഴുവൻ നോമ്പ് ആചരിക്കുന്നു. ആ ദിനങ്ങളിലൊന്നും പകൽ അവർ ഭക്ഷണമോ വെള്ളമോ കഴിക്കാറില്ല. 12 വയസ്സ് മുതൽ അവർ നോമ്പ് നോക്കി തുടങ്ങുന്നു. റമദാൻ നോമ്പിൽ പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണങ്ങള്‍ ഉപേക്ഷിച്ചു ഉപവാസം ആചരിക്കുന്നത് വഴി ശരീരവും മനസ്സും ശുദ്ധമാകുന്നു. ഈ സമയം വിശ്വാസികള്‍ ദൈവവുമായി കൂടുതൽ അടുക്കുകയും സുഖസൗകര്യങ്ങളിൽ നിന്നും അകന്നിരിക്കുകയും ചെയ്യുന്നു. ഇത് അവരിൽ ആത്മീയതയും ഭക്തിയും വളർത്തിയെടുക്കുവാൻ സഹായിക്കുന്നു.

importance of Ramadan

വിശ്വാസികള്‍ നോമ്പ് കാലത്ത് സൂര്യോദയത്തിനു മുൻപ് ഉണർന്ന് പ്രാർത്ഥിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്നു.സൂര്യ അസ്തമയത്തിനു ശേഷം നോമ്പ് മുറിച്ചു “ഇഫ്താർ “വിരുന്ന് കുടുംബത്തോടൊപ്പം കഴിക്കുന്നു. റമദാൻ നോമ്പിന്റെ ഒരു പ്രധാന ഭാഗമാണ് നിയ്യഹ് അഥവാ ഉദ്ദേശം. അതായത് നോമ്പ് നോക്കുന്ന എല്ലാവരും ഭക്ഷണം ഉപേക്ഷിക്കണം എന്നല്ല. പക്ഷേ അതിന്റെ ഉദ്ദേശം പൂർത്തീകരിക്കണം.

ramadan എന്നതിനുള്ള ചിത്രം

മുസ്ലീങ്ങൾ നോമ്പിനെ അല്ലാഹുവിനോടുള്ള ഭക്തിയായാണ് കാണുന്നത്. അതായത് ഇതിന്റെ ഉദ്ദേശം ഉപവാസമോ, മറ്റെന്തെങ്കിലുമോ അല്ല പകരം നിങ്ങളും അല്ലാഹുവും തമ്മിലുള്ള ബന്ധമായിരിക്കണം. പുലർച്ചയ്ക്കു മുൻപേ നെയ്‌ലാഹ് നോക്കാത്തവൻ ഉപവസിക്കേണ്ടതില്ല. ഈ ഉറച്ച വിശ്വാസമാണ് റമദാൻ മാസത്തെ പുണ്യമാക്കുന്നത്. റമദാൻ മാസത്തിന്റെ അവസാനം മൂന്ന് ദിവസത്തെ ആഘോഷമുണ്ട്. ഇതിനെ ഈദ് ഉൽ ഫിത്തർ അഥവാ നോമ്പ് തീർക്കൽ എന്നാണു വിളിക്കുന്നത്. ഈ ദിനം കുടുംബത്തോടും കൂട്ടുകാരോടുമൊപ്പം ഭക്ഷണം കഴിക്കുകയും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്യുന്നു.

ramadan എന്നതിനുള്ള ചിത്രം

shortlink

Related Articles

Post Your Comments

Related Articles


Back to top button