മംഗളൂരു: കര്‍ണാടക വിജയത്തേരിലേറി മലയാളികള്‍. യു.ടി. ഖാദര്‍, എന്‍.എ. ഹാരിസ്, കെ.ജെ. ജോര്‍ജ് എന്നീ മലയാളികളാണ് കര്‍ണാടക മണ്ണില്‍ നിന്നും വിജയിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാണ് മൂവരും. കെ.ജെ. ജോര്‍ജ്ജാണ് കന്നഡ മണ്ണില്‍ വിജയം കണ്ട ഒരു മലയാളി നേതാവ്. കോട്ടയം ചിങ്ങവനം സ്വദേശിയാണ് മുന്‍ ആഭ്യന്തര മന്ത്രികൂടിയായ ഇദ്ദേഹം.
കേരള അതിര്‍ത്തിയിലുള്ള ഉള്ളാള്‍ മണ്ഡലത്തില്‍ വീണ്ടും വിജയിച്ച് മലയാളി നേതാവ് യു.ടി. ഖാദര്‍. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഭക്ഷ്യ – പൊതുവിതരണ മന്ത്രിയായിരുന്നു യു.ടി. ഖാദര്‍. 15,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നാലാം തവണയും ഖാദര്‍ ജനവിധി നേടിയത്. മുന്‍വര്‍ഷം ഇത് 29,000 ആയിരുന്നു ഭൂരിപക്ഷം.
കാസര്‍കോട് മേല്‍പ്പറമ്പ് കീഴൂര്‍ സ്വദേശിയായ എന്‍.എ. ഹാരിസും ഇത്തവണ മംഗളൂരു ശാന്തിനഗറില്‍ നിന്നുംവിജയിച്ചിട്ടുണ്ട്. മാണ് വിജയിച്ചിരിക്കുന്നത്. അതേസമയം കര്‍ണാടക തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസി നേരിട്ടത് വന്‍ പരാജയമായിരുന്നു.
Post Your Comments