തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി.യില്‍ 2505 പേരെ സ്ഥലംമാറ്റി. ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരും മെക്കാനിക്കുകളും മിനിസ്റ്റീരിയില്‍ ജീവനക്കാരും ഉള്‍പ്പെടെയുള്ളവരെയാണ് മാറ്റിയത്. പരാതികള്‍ 18 വരെ പരിഗണിക്കും. 22 ന് അന്തിമപട്ടിക ഇറങ്ങും. 31 ന് പുതിയ സ്ഥലത്ത് ജോലിയില്‍ പ്രവേശിക്കണം. ഇല്ലെങ്കില്‍ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ഒരോ ജീവനക്കാരനും ഹോം യൂണിറ്റുണ്ട്. ഇതില്‍ നിന്നും 100 മുതല്‍ 200 വരെ കിലോമീറ്റർ ദൂരത്തേക്ക് മാറ്റപ്പെടുന്നവര്‍ക്ക് മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയാല്‍ തിരികെ എത്താന്‍ സാധിക്കും. 200 മുതല്‍ 300 കിലോമീറ്റര്‍ ദൂരെ വരെ മാറ്റപ്പെടുന്നവര്‍ക്ക് രണ്ട് വർഷം പൂര്‍ത്തിയാക്കിയാലും 300 കിലോമീറ്ററിനും അകലെ മാറ്റപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷം പൂര്‍ത്തിയാക്കിയാലും മടങ്ങിയെത്താന്‍ അർഹതയുണ്ടാകും. ഇത്തരത്തിലുള്ളവരെ അവര്‍ അഭ്യര്‍ത്ഥിച്ചിട്ടുള്ള യൂണിറ്റുകളിലേക്ക് മാറ്റിയിട്ടുണ്ട്.
Post Your Comments