
ചെങ്ങന്നൂര്‍: കര്‍ണാടകയില്‍ കോണ്‍ഗ്രസ്സിനായി പ്രചരണം നടത്തിയ നേതാക്കള്‍ തന്നെ ചെങ്ങന്നൂരിലും കോണ്‍ഗ്രസിനായി പ്രചരണം നടത്തുന്നത് എല്‍ഡിഎഫിന് സഹായകരമാകുമെന്ന പരിഹാസവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയെ നേരിടാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ല എന്നതിന് തെളിവാണ് കര്‍ണ്ണാടക തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം വ്യക്തമാക്കി.
Read Also: വൻ സുരക്ഷാ വീഴ്ച : യോഗി ആദിത്യനാഥിന്റെ ഹെലികോപ്ടര്‍ അടിയന്തരമായി ഇറക്കി
ബി.ജെ.പിയുടെ തീവ്രഹിന്ദുത്വത്തെ നേരിടാന്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് മൃദു ഹിന്ദുത്വ നിലപാടാണ്. ഇത് തിരിച്ചടിയായി. ഇതു തന്നെയാണ് ഇരു മുന്നണികളും ചെങ്ങന്നൂരില്‍ ഉയര്‍ത്തുന്നത്. അതുകൊണ്ടുതന്നെ മത നിരപേക്ഷത ഉയര്‍ത്തി പിടിക്കുന്ന എല്‍ഡിഎഫ് ചെങ്ങന്നൂരില്‍ വിജയിക്കുമെന്നും കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments