തിരുവനന്തപുരം: കര്‍ണാടകയില്‍ യദിയൂരപ്പ തന്നെ മുഖ്യമന്ത്രിയാകുമെന്നും ബിജെപി സഭയില്‍ ഭൂരിപക്ഷം തെളിയിക്കുമെന്നും അഞ്ച് കൊല്ലം തികച്ച് ഭരിക്കുമെന്നും ബിജെപി നേതാവ് കെ സുരേന്ദ്രന്‍. രാഹുല്‍ പര്യടനം നടത്തിയ നാല്പത്തിനാലു മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് തോറ്റുവെന്നും. ജനങ്ങള്‍ തോല്‍പ്പിച്ച കോണ്‍ഗ്രസ്സ് വളഞ്ഞ വഴിയിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.
സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;
രാഹുല്‍ പര്യടനം നടത്തിയ നാല്പത്തിനാലു മണ്ഡലങ്ങളിലും കോണ്‍ഗ്രസ്സ് തോറ്റു. ജനങ്ങള്‍ തോല്‍പ്പിച്ച കോണ്‍ഗ്രസ്സ് വളഞ്ഞ വഴിയിലൂടെ അധികാരത്തിലെത്താന്‍ ശ്രമിക്കുകയാണ്. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ്സ് ഗവര്‍ണ്ണറുടെ മുന്നില്‍ സര്‍ക്കാരുണ്ടാക്കാനുള്ള അവകാശവാദം ഉന്നയിച്ചിരുന്നില്ല എന്ന വസ്തുത വിസ്മരിച്ചുകൊണ്ടാണ് പലരും സംസാരിക്കുന്നത്. യദിയൂരപ്പ തന്നെ മുഖ്യമന്ത്രിയാവും. സഭയില്‍ ഭൂരിപക്ഷവും തെളിയിക്കും. അഞ്ചുകൊല്ലം തികച്ചും ഭരിക്കുകയും ചെയ്യും.
Post Your Comments