മുംബൈ: തീവണ്ടിയ്ക്കടിയില്‍ പെട്ടുപോയ അഞ്ചുവയസ്സുകാരിയുടെ ജീവന്‍ രക്ഷിച്ചത് ജവാന്റെ സമയോചിതമായ ഇടപെടൽ. മഹാരാഷ്ട്രാ സെക്യൂരിറ്റി ഫോഴ്‌സസ് ജവാന്‍ സച്ചിന്‍ പൊല്‍ ആണ് സബര്‍ബന്‍ റെയില്‍വേയിലെ മഹാലക്ഷ്മി സ്റ്റേഷനില്‍ തീവണ്ടിയ്ക്കടിയില്‍ പെട്ട കുഞ്ഞിനെ രക്ഷിച്ചത്. അമ്മയുടെ കൈയ്യില്‍ നിന്ന് തീവണ്ടിയില്‍ കയറുന്നതിനിടെ കുഞ്ഞ് വണ്ടിയ്ക്കും പ്ലാറ്റ്ഫോമിനും ഇടയില്‍പ്പെടുകയായിരുന്നു. ഇത് കണ്ടുനിന്ന സച്ചിന്‍ ഉടൻ തന്നെ കുഞ്ഞിനെ വലിച്ചെടുത്തു.
Read Also: ട്വിറ്ററില്‍ ചിരിതരംഗമുയര്‍ത്തി കേരള ടൂറിസം : കാര്യമറിഞ്ഞാല്‍ ആരും ചിരിച്ചു പോകും
രണ്ടുവര്‍ഷമായി ഗവണ്മെന്റിന്റെ കീഴിലുള്ള മഹാരാഷ്ട്ര സെക്യൂരിറ്റി ഫോഴ്‌സസിനെ ജവാനാണ് സച്ചിന്‍. അദ്ദേഹത്തിന്റെ ധൈര്യത്തിനും ധീരതയ്ക്കും വേണ്ടരീതിയില്‍ ബഹുമതികളും പാരിതോഷികവും നല്‍കുമെന്ന് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് സെക്യൂരിറ്റി കമ്മീഷണര്‍ വ്യക്തമാക്കി. അതേസമയം സച്ചിനും കുഞ്ഞിനും നേരിയ പരിക്കുകൾ ഉണ്ടെന്ന് അധികൃതർ അറിയിച്ചു.
Post Your Comments