ആരാധകരെ പിടിച്ചിരുത്തുന്ന പഞ്ച് ഡയലോഗുകളുടെ സൃഷ്ടാവ് ബാലകുമാരന്‍ അന്തരിച്ചു. നോവലിസ്റ്റ്, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത് എന്നീ നിലകളിൽ പ്രശസ്തനായ തമിഴ് എഴുത്തുകാരനാണ് ബാലകുമാരന്‍. എഴുപത്തിയൊന്നു വയസ്സായിരുന്നു.
എക്കാലത്തെയും വലിയ ഹിറ്റുകളായ നായകന്‍, ഗുണ, ജെന്റില്‍മാന്‍, കാതലന്‍, ബാഷ, ജീന്‍സ് തുടങ്ങിയ സിനിമകളുടെ സംഭാഷണ രചയിതാവായിരുന്നു ബാലകുമാരനാണ് രജനീകാന്തിന്റെ എക്കാലത്തെയും മികച്ച ഡയലോഗ് , ‘നാന്‍ ഒരു തടവൈ സൊന്നാ നൂറ് തടവൈ സൊന്ന മാതിരി – (ബാഷ), ‘നാലു പേരുക്ക് നല്ലത് നടന്താ സെയ്യറത് എതുവുമേ തപ്പില്ലേ വേലൂ’ (നായകന്‍) എന്നിവ രചിച്ചത്. സിറ്റിസണ്‍, മുഖവരി, മന്മഥന്‍, പുതുപ്പേട്ടൈ തുടങ്ങിയ സിനിമകളുടെ തിരക്കഥയിലും സംഭാഷണത്തിലും പങ്കാളി ആയിട്ടുണ്ട്.
സംവിധായകരായ കെ ബാലചന്ദര്‍, കെ ഭാഗ്യരാജ് എന്നിവരോടൊപ്പം അസോസിയേറ്റ് ആയി പ്രവര്‍ത്തിച്ചിട്ടുള്ള ബാലകുമാരന്‍ ഭാഗ്യരാജിനെ നായകനാക്കി ‘ഇത് നമ്മ ആള്’ എന്ന സിനിമ സംവിധാനം ചെയ്യുകയുമുണ്ടായി.
Post Your Comments