നെടുമങ്ങാട്: തന്റെ ഭര്‍ത്താവിനെ അന്വേഷിച്ചെത്തിയ യുവതി കണ്ടത് രണ്ടാം ഭാര്യയെ. ഇരുവരും തമ്മിൽ കൈയ്യാങ്കളി ആയതോടെ ആദ്യഭാര്യ ആയ കോട്ടയം തലയോലപ്പറമ്പ് സ്വദേശിനിയേയും എട്ടുവയസുകാരിയായ മകളെയും ആറുവയസുള്ള മകനെയും മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളോളം ഒരുമിച്ച് കഴിഞ്ഞുവരുകയായിരുന്നു ഇവർ. ഒരു വർഷം മുൻപാണ് യുവാവ് തന്റെ ആദ്യ ഭാര്യയേയും രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് മറ്റൊരു യുവതിയോടൊപ്പം കാട്ടാക്കടയിൽ താമസം ആയത്.
Read Also: നടന്റെ ആത്മഹത്യാ വീഡിയോ; സത്യാവസ്ഥ വെളിപ്പെടുത്തി ഭാര്യ
തനിക്കും കുട്ടികള്‍ക്കും ചെലവിന് പണവും താമസിക്കാൻ വീടും വേണമെന്ന് ആവശ്യപ്പെട്ട് ആദ്യ ഭാര്യ പോലീസിൽ പരാതി നൽകിയിരുന്നു. മൂന്നുദിവസത്തിനകം ആദ്യഭാര്യക്കും കുട്ടികള്‍ക്കും വീട് വാടകയ്ക്ക് എടുത്ത് നല്‍കാമെന്ന് സമ്മതിച്ചെങ്കിലും ഇയാൾ രണ്ടാം ഭാര്യയ്‌ക്കൊപ്പം പോകുകയായിരുന്നു. തുടർന്ന് ആദ്യഭാര്യയും കുട്ടികളും ഇയാളെ അന്വേഷിച്ച് എത്തിയപ്പോഴാണ് കൈയ്യാങ്കളി നടന്നത്.
Post Your Comments