മുംബൈ: വനിതാ ജീവനക്കാര്‍ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റിലായി. സ്ഥാപനത്തില്‍നിന്നു പിരിഞ്ഞുപോയ വനിതാ ജീവനക്കാര്‍ക്കാണ് ഇയാള്‍ അശ്ലീല സന്ദേശങ്ങള്‍ അയച്ചത്. ഒഡീഷയിലെ പ്രധാന ഇംഗ്ലീഷ് പത്രങ്ങളിലൊന്നായ ഒഡീഷ പോസ്റ്റിലെ മാധ്യമപ്രവര്‍ത്തകന്‍ നിര്‍മ്മാല്യ ദേബാണ് മുന്‍ സഹപ്രവര്‍ത്തകയുടെ പരാതിയില്‍ അറസ്റ്റിലായത്.
സ്ഥാപനത്തില്‍നിന്നു പിരിഞ്ഞുപോയതിനുശേഷം നിര്‍മ്മാല്യ ദേബ് തങ്ങള്‍ക്ക് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചെന്നു കാട്ടി 12 വനിതാ മാധ്യമപ്രവര്‍ത്തകര്‍ മാനേജ്മെന്റിനെ സമീപിക്കുകയായിരുന്നെന്ന് ദി വയര്‍ വെബ്സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജു ജനതാദള്‍ ലോക്സഭാ ചീഫ് വിപ്പ് തതാഗത സത്പതിയുടെ ഉടമസ്ഥയിലുള്ളതാണ് ഒഡീഷ പോസ്റ്റ്. പരാതി ഉയര്‍ന്നതിനു പിന്നാലെ നിര്‍മ്മാല്യ ദേബിനെ സ്ഥാപനത്തില്‍ നിന്നു പുറത്താക്കി.
അശ്ളീല സന്ദേശങ്ങള്‍ ലഭിച്ചവരില്‍ ഒരാള്‍ മാത്രമാണ് പൊലീസില്‍ പരാതി നല്‍കിയത്. ഇവര്‍ നാലു വര്‍ഷം ഒഡീഷ് പോസ്റ്റില്‍ പ്രവര്‍ത്തിച്ചിരുന്നു. അടുത്തിടെയാണ് ഇവര്‍ സ്ഥാപനത്തില്‍നിന്നു രാജിവച്ചത്. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നിര്‍മ്മാല്യ ദേബിനെ അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടു.
Post Your Comments