Gulf

അറബിക് അറിയാവുന്നവർക്ക് ദുബായിൽ ലക്ഷങ്ങൾ സ്വന്തമാക്കാം; ചെയ്യേണ്ടത് ഇത്രമാത്രം

ദു​ബായ്: റമദാൻ മാസത്തിൽ ലക്ഷകണക്കിന് ദിര്‍ഹമിന്‍റെ സമ്മാനങ്ങള്‍ ഒരുക്കി പെതു ജനങ്ങള്‍ക്ക് ‘സാബാഖു-ത്തഹ്ത്തി’ അഥവാ ‘ചലഞ്ച് റേസ്’ പ്രശ്നോത്തരി പരിപാടി സംഘടിപ്പിച്ച് ദു​ബായ് എമിഗ്രേഷന്‍ വകുപ്പ്. നൂര്‍ ദു​ബായ് റേഡിയോ വഴിയാണ് മത്സരം സംഘടിപ്പിക്കുന്നത്. അറബി​ക് ഭാഷ കൈകാര്യം ചെയ്യുവാന്‍ അറിയുന്ന പൊതു ജനങ്ങൾക്ക് ​​റമ​സാന്‍ ഒന്നു മുതൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാം. കലാ സാംസ്കാരിക സാമൂ​ഹിക​-ശാസ്ത്ര മേഖലകളിലെ അറിവുകളും ഇസ്‌ലാമിക ചിന്തകളുമാണ് ചലഞ്ച് റേസ് കൈകാര്യം ചെയ്യുന്നത്.​ ​

Read Also: തുണി എന്തിനെന്ന് പ്രഫസറുടെ ചോദ്യം: വസ്ത്രമഴിച്ച് യുവതിയുടെ പ്രബന്ധ അവതരണം

മത്സരങ്ങളുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ താമസ -കുടിയേറ്റ വകു​പ്പ് തങ്ങളുടെ​ ​സമൂഹ മാധ്യമ പേജിൽ പ്രസി​ദ്ധീകരിക്കും. ​​മത്സര വിജയികള്‍ക്ക് ലക്ഷ​ക്കണക്കിന് ദിര്‍ഹമിന്‍റെ സമ്മാനങ്ങളും കാറുകളും മറ്റു സമ്മാനങ്ങളുമാണ് ലഭിക്കുന്നത്. അറബി​ക് ഭാഷയുടെ പ്രചാരണവും യുഎഇയുടെ മഹത്തായ സംസ്കാരവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ ഇത്തരം പരിപാടികൾ ഏറെ ഉപകരിക്കുമെന്ന് ദു​ബായ് എമിഗ്രേഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അഹ്‌മദ്‌ അൽ മറി പറയുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button