Kerala

മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകും; ആര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ ചെയര്‍മാന്‍

തിരുവനന്തപുരം: ആരൊക്കെ എതിര്‍ത്താലും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകുമെന്നും ആര്‍ക്കും തന്നെ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും സര്‍ക്കാരിനെ വെല്ലുവിളിച്ച് കമ്മീഷന്‍ ആക്ടിംഗ് ചെയര്‍മാന്‍ പി.മോഹനദാസ്.  ആരു വിമര്‍ശിച്ചാലും ജനപക്ഷത്തുനിന്ന് ഇടപെടുമെന്നും തന്റെ കസേര തെറിപ്പിക്കുന്നത് എളുപ്പമാകില്ലെന്നും മോഹനദാസ് തുറന്നടിച്ചു.

കൂടാതെ മുഖ്യമന്ത്രിയ്ക്കുള്ള ഉപദേശകര്‍ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അവര്‍ ശരിയായ രീതിയില്‍ ഉപദേശിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. വരാപ്പുഴയിലെ ശ്രീജിത്തിന്റെ മരണം കസ്റ്റഡി കൊലപാതകമാണെന്നു പറഞ്ഞ മോഹനദാസിന് ഒരുപാട് വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു. മോഹനദാസിന്റെ ആ പ്രതികരണത്തിന് കമ്മീഷന്റെ പണിയെടുത്താല്‍ മതിയെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button