Cinema

‘എനിക്ക് പ്രഭുദേവയെ വിവാഹം കഴിക്കണം’ : താര സുന്ദരിയുടെ മറുപടികേട്ട് ആരാധകർ ഞെട്ടി !

സ്വന്തം ഇഷ്ടങ്ങൾ തുറന്നു പറയുന്ന താരങ്ങൾ സിനിമ ലോകത്ത് കുറവാണ് . കാരണം സത്യം പറഞ്ഞാൽ അവരുടെ കരിയർ തന്നെ നഷ്ടമാകും. എന്നാൽ സ്വന്തം ഇഷ്ടം ഒരു മടിയിട്ടും കൂടാതെ തുറന്നുപറഞ്ഞ നികേഷ പട്ടേലാണ് ഇപ്പോള്‍ തമിഴില്‍ താരം. നികേഷയോട് ഒരു അഭിമുഖത്തില്‍ പ്രഭുദേവയോടൊപ്പം അഭിനയിക്കാന്‍ താല്പര്യമുണ്ടോ എന്ന ചോദ്യത്തിന് ഏവരെയും ഞെട്ടിച്ച മറുപടിയാണ് നടി നല്‍കിയത്. അഭിനയമല്ല. പ്രഭുദേവയെ വിവാഹം കഴിക്കണമെന്നാണ് താരം കൊടുത്ത മറുപടി.

നിങ്ങൾ ചോദിച്ചത് പ്രഭുദേവയോടൊപ്പം അഭിനയിക്കുന്നതിനെ കുറിച്ചാണ് പക്ഷേ എനിക്ക് അദ്ദേഹത്തോടൊപ്പം ജീവിക്കാനാണ് ഇഷ്ടം. തങ്ങളിരുവരും അടുത്ത സുഹൃത്തുക്കളാണ്. കുടുംബങ്ങള്‍ തമ്മിലും നല്ല ബന്ധമാണെന്നും നികേഷ അഭിമുഖത്തില്‍ പറഞ്ഞു.

എന്നാല്‍ അഭിമുഖം വൈറലായതോടെ നിലപാട് മാറ്റി നികേഷ സാമൂഹ്യമാധ്യമത്തില്‍ കുറിപ്പെഴുതി. വാര്‍ത്ത പച്ചക്കള്ളമാണെന്നും ഇത് വെറും തെറ്റിദ്ധാരണയുടെ പുറത്തുണ്ടായതാണെന്നും ജോലിയും കുടുംബവുമായി താന്‍ തിരക്കിലാണെന്നും നികേഷ സാമൂഹ്യ മാധ്യമത്തില്‍ എഴുതി. എന്നാല്‍ പ്രഭുദേവയുടെ പിറന്നാൾ ദിനത്തിൽ എന്റെ ലോകം എന്നായിരുന്നു നികേഷ പ്രഭുദേവയെ വിശേഷിപ്പിച്ചത്. തെലുങ്കിലും കന്നഡത്തിലുമായി ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ നികേഷ വേഷമിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button