ബ്രിട്ടനിലെ കോടീശ്വരന്മാരുടെ പട്ടികയിൽ ഇന്ത്യൻ സഹോദരന്മാര് രണ്ടാം സ്ഥാനത്ത്. സഹോദരങ്ങൾ എം ഡിമാരായ ഹിന്ദുജ ഗ്രൂപ്പാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. കെമിക്കല്‍ സംരംഭകനായ ജിം റാറ്റ്കിഫാണ് ഒന്നാമത്. കഴിഞ്ഞ വര്‍ഷം 17-ാം സ്ഥാനത്തായിരുന്നു റാറ്റ്കിഫ്.
സണ്‍ഡേ ടൈംസ് റിച്ച് ലിസ്റ്റില്‍ ശ്രീചന്ദ് ഹിന്ദുജ, ഗോപിചന്ദ് ഹിന്ദുജ എന്നിവര്‍ക്ക് 2064 കോടി പൗണ്ടാണ്( ഏകദേശം 1,65,000 കോടി രൂപ) ആസ്തി. അതേസമയം, റാറ്റ്കിഫിന് 2105 കോടി പൗണ്ട്( ഏകദേശം 1,68,000 കോടി രൂപ) ആസ്തി ഉണ്ട്.
വ്യവസായിയും മാധ്യമ ഉടമയുമായ സര് ലെന് ബ്ലാവറ്റ്നിക് 1526 കോടി പൗണ്ടുമായി മൂന്നാം സ്ഥാനത്തെത്തി. ഉരുക്കു വ്യവസായി ലക്ഷ്മി മിത്തല്‍ 1466 കോടി പൗണ്ടുമായി അഞ്ചാം സ്ഥാനത്തുണ്ട്. യുകെയിലെ 1000 ധനികരുടെ ഏറ്റവും പുതിയ പട്ടികയില്‍ ഇന്ത്യന്‍വംശജരായ 47 പേരുണ്ട്.
Post Your Comments