Kerala

സര്‍ക്കാര്‍ രജിസ്റ്ററുകളും അപേക്ഷകളും മലയാളത്തില്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ നിര്‍ദേശം

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍/അര്‍ധസര്‍ക്കാര്‍/പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും വ്യക്തിഗത രജിസ്റ്റര്‍, ഹാജര്‍ പുസ്തകം, ആകസ്മികാവധി രജിസ്റ്റര്‍, വിവിധ അപേക്ഷാഫോറങ്ങള്‍ (അവധി അപേക്ഷ ഉള്‍പ്പെടെ) എന്നിവ പൂര്‍ണമായി മലയാളത്തില്‍ അച്ചടിച്ച് വിതരണത്തിന് നടപടിയെടുക്കാന്‍ പ്രിന്റിംഗ് ആന്റ് സ്‌റ്റേഷനറി ഡയറക്ടര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

Read Also: ജിദ്ദയിൽ പുതിയ വിമാനത്താവളത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായിgovernment

ഈ രജിസ്റ്ററുകള്‍ മലയാളത്തില്‍ അച്ചടിക്കുന്നതിനായി മലയാള പരിഭാഷ തയാറാക്കി സൂക്ഷ്മ പരിശോധനയ്ക്ക് സര്‍ക്കാരിലേക്ക് ലഭ്യമാക്കാനും ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര (ഔദ്യോഗികഭാഷ) വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ നിര്‍ദേശമുണ്ട്. ഭരണഭാഷ പൂര്‍ണമായി മലയാളമാക്കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഈ രജിസ്റ്ററുകള്‍ മലയാളത്തിലാക്കണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു. രജിസ്റ്ററുകള്‍ക്ക് പുറമേ വിവിധ അപേക്ഷാഫോറങ്ങളും പൂര്‍ണമായി മലയാളത്തില്‍ അച്ചടിച്ച് വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കണമെന്ന ഔദ്യോഗികഭാഷ സംബന്ധിച്ച നിയമസഭാ സമിതിയുടെ നിര്‍ദേശം പരിഗണിച്ചാണ്
ഉത്തരവ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button