ദുബായ്: 2020ഓടെ ദുബൈയുടെ റോഡുകളിൽ ഡ്രൈവർ രഹിത പോലീസ് പട്രോളിംഗ് നടപ്പിലാകും. അസാക്കസ്സുമായി പദ്ധതിക്കായുള്ള കരാറിൽ ദുബായ് സർക്കാർ ഒപ്പുവെച്ചു. ഘട്ടംഘട്ടമായിയാകും ഈ പദ്ധതി നടപ്പിലാക്കുക. ആദ്യഘട്ടത്തിൽ കാറിൽ ക്യാമറ, വീഡിയോ അനലറ്റിക്സ്, ഒബ്ജക്ട് ഡയറക്ഷൻ, ട്രാക്കിംഗ് തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കും. ഇതുപോലെ ഘട്ടംഘട്ടമായി ഓരോ സാങ്കേതികവിദ്യ കാറിൽ സജ്ജീകരിക്കും.ഇതിനെല്ലാം ഒടുവിലാകും ഡ്രൈവർ രഹിത പോലീസ് പട്രോളിംഗ് പദ്ധതി പൂർണ്ണമാകുക.
ALSO READ:ശസ്ത്രക്രിയാ ചിത്രങ്ങൾ പകർത്തുന്നവർക്കെതിരെ നടപടി സ്വീകരിച്ച് ദുബായ്
ദുബായ് പോലീസിന്റെ എല്ലാ കാറുകളും ഈ പദ്ധതിക്ക് കീഴിൽ എത്തിക്കും.ദുബായ് സമ്പൂർണ്ണ സ്മാർട്ട് സിറ്റി ആക്കുന്നതിന്റെ ഭാഗമാണ് ഈ പദ്ധതിയും. പുതിയ പദ്ധതി നടപ്പിലാകുന്നതിലൂടെ കുറ്റകൃത്യങ്ങൾ തടയാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ.
Post Your Comments