ദുബായ്: ദുബായിൽ ഷോപ്പിങ് മാളിൽ 11കാറുകൾക്ക് തീപിടിച്ച സംഭവത്തിൽ പ്രതി പിടിയിൽ. ഇതുമായി ബന്ധപ്പെട്ട് ഏഷ്യൻ യുവാവിനെയാണ് ദുബായ് പോലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം വൈകുന്നേരം ദുബായ് ഔട്ലെറ്റ് മാളിലാണ് കാറുകൾക്ക് തീപിടിച്ചത്. 11 കാറുകളാണ് തീയിൽ കത്തിയെരിഞ്ഞത്. ആദ്യം അപകടമാണെന്ന് കരുതിയെങ്കിലും തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ആരോ മനഃപൂർവം കാറിന് തീവെച്ചതാണെന്ന് മനസിലായത്.
ALSO READ:ഏവര്‍ക്കും സന്തോഷ വാര്‍ത്തയുമായി ദുബായ് മുനിസിപ്പാലിറ്റി
മാളിലെ ജീവനക്കാരെ കൊണ്ടെത്തിക്കുന്ന ടാക്സി ഡ്രൈവറാണ് കാറിന് തീയിട്ടത്. മാളിലെ ജീവനക്കാരനുമായ ഉണ്ടായ തർക്കത്തെ തുടർന്ന് ഇയാൾ ജീവനക്കാരന്റെ കാറിന് തീയിടുകയായിരുന്നു.
ഈ തീ മറ്റ് വാഹനങ്ങളിലേക്ക് പടർന്നാണ് അപകടമുണ്ടായത്. രാജ്യം വിടാൻ പ്രതി ശ്രമിക്കുന്നതിനിടെയാണ് ദുബായ് പോലീസ് ഇയാളെ പിടികൂടിയത്. ഇയാളുടെ ശരീരത്തിലും പൊള്ളലേറ്റിട്ടുള്ളതായി പോലീസ് അറിയിച്ചു.
Post Your Comments