Kerala

സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുവിന്റെ കൊലപാതകം; പ്രതികള്‍ കുറ്റം സമ്മതിച്ചു

കണ്ണൂര്‍: സിപിഎം നേതാവ് കണ്ണിപ്പൊയില്‍ ബാബുകൊല്ലപ്പെട്ട കേസില്‍ അറസ്റ്റിലായ പ്രതികൾ കുറ്റം സമ്മതിച്ചു. കേസില്‍ അറസ്റ്റിലായ നിജേഷ്, ജെറിന്‍, ശരത്ത് എന്നിവരാണ് പിടിയിലായത്. നിജേഷ് കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തയാളാണെന്നും ജെറിന്‍, ശരത്ത് എന്നിവർ ബാബുവിന്‍റെ ആക്രമിച്ച സംഘത്തെ രക്ഷപെടാന്‍ സഹായിച്ചവരാണെന്നും പുതുച്ചേരി പോലീസ് വ്യക്തമാക്കി.

Read Also: മംഗലൂരുവില്‍ സംഭരിക്കും അബുദാബിയിലെ ക്രൂഡോയില്‍ : എത്തിയത് 20 ലക്ഷം ബാരല്‍

വര്‍ഷങ്ങളായുള്ള പകയാണ് ബാബുവിനെ കൊലപ്പെടുത്താന്‍ കാരണമെന്നാണ് പ്രതികളുടെ മൊഴി. മുന്‍കൂട്ടി തയാറാക്കിയ പദ്ധതികള്‍ പ്രകാരമാണ് കൊല നടത്തിയതെന്നും പിന്നീട് സ്ഥലത്ത് നിന്നും രക്ഷപെടുകയായിരുന്നുവെന്നും ഇവർ സമ്മതിച്ചിട്ടുണ്ട്. അതേസമയം കേസുമായി ബന്ധപ്പെട്ട് നിരവധി പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഇവർക്ക് കേസുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുകയാണ്. മറ്റ് പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button