സിപിഎം പ്രവര്‍ത്തകനേയും ഭാര്യയേയും തീവെച്ച് കൊന്നു.ദിബു ദാസ്, ഭാര്യ ഉഷാ ദാസ് എന്നിവരാണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിനു പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന് സിപിഎം ആരോപിച്ചു. നോര്‍ത്ത് പര്‍ഗാനയിലാണ് സിപിഎം പ്രവര്‍ത്തകന് നേരെ ആക്രമണമുണ്ടായത്. സൗത്ത് 24 പർഗനാസിൽ അക്രമികൾ വീടിന് തീകൊളുത്തിയതിനെ തുടർന്ന് സിപിഎം പ്രവർത്തകനും ഭാര്യയയും കൊല്ലപ്പെടുകയായിരുന്നു. അസന്‍സോളില്‍ നിന്നും ബോംബുകളും കണ്ടെടുത്തു. പശ്ചിമബംഗാളില്‍ തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിനിടെ വ്യാപക ആക്രമണ സംഭവങ്ങളാണ് അരങ്ങേറുന്നത്.
അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച് ബിഹാര്‍ എന്നിവടങ്ങളിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. കൂച്ച് ബിഹാറില്‍ ഉണ്ടായ ആക്രമണത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടതെന്ന് സി.പി.എമ്മും ബി.ജെ.പിയും ആരോപിച്ചു. വോട്ട് ചെയ്യാനെത്തിയവരെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നോര്‍ത്ത് 24 പര്‍ഗാനയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ തൃണമൂല്‍ ആക്രമണം നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.
ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പി, കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍ എന്നിവര്‍ തമ്മിലാണ് ബംഗാളില്‍ പ്രധാനമത്സരം. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നതിനോടനുബന്ധിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപക അക്രമം അഴിച്ചുവിട്ടെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അസന്‍സോളില്‍ സ്വതന്ത്രസ്ഥാനാര്‍ഥിയെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സുക്താബേരി ജില്ലയില്‍ തൃണമൂല്‍-ബിജെപി സംഘര്‍ഷത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കനത്ത സുരക്ഷയില്‍ ഇന്നു രാവിലെ ഏഴു മുതല്‍ അഞ്ചു വരെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വ്യാഴാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കുന്നത്.
Post Your Comments