തിരുവനന്തപുരം: പോലീസ് അസോസിയേഷൻ സമ്മേളനത്തിൽ ചുവപ്പൻ സ്മൃതി മണ്ഡപം ഒരുക്കിയ സംഭവത്തിൽ പരിഹാസവുമായി അഡ്വക്കേറ്റ് എ. ജയശങ്കർ. രക്തസാക്ഷി സ്തൂപത്തിന്റെ നിറം ചുവപ്പ് നിറത്തിലാക്കിയത് വിവാദമായിരുന്നു. 1980 മുതല്‍ അസോസിയേഷന് ഔദ്യോഗികമായി ഉപയോഗിക്കുന്ന നീല നിറത്തിലുള്ള ചിഹ്നവും ചുവപ്പുനിറത്തിലായിരുന്നു.ഇതിനെ പരിഹസിച്ചാണ് ജയശങ്കറിന്റെ പോസ്റ്റ്.
അഡ്വക്കേറ്റ് ജയശങ്കറിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം
രക്തസാക്ഷികൾ സിന്ദാബാദ്!
രക്തപതാക സിന്ദാബാദ്!
രക്തപതാക തണലിൽ വിരിയും
വർഗ വികാരം സിന്ദാബാദ്!!
പോലീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ ചുവപ്പൻ സ്മൃതി മണ്ഡപം ഒരുക്കുന്നതിലും രക്തപുഷ്പാർച്ചന നടത്തുന്നതിലും രക്തസാക്ഷി പ്രമേയം അവതരിപ്പിക്കുന്നതിലും എന്താണ് തെറ്റ്? യാതൊരു തെറ്റുമില്ല.
ഇത് ഉമ്മൻ-തിരുവഞ്ചൂർ കാലത്തെ മർദ്ദക പോലീസല്ല; കരുണാകരൻ്റെ കാപാലിക സംഘവുമല്ല. പുതിയ കാലത്തെ പുതിയ പോലീസ്, പിണറായി വിജയന്റെ ജനകീയ പോലീസ്.
അടിയ്ക്കാത്ത, ഇടിയ്ക്കാത്ത, ഉരുട്ടാത്ത പോലീസ്, കൈക്കൂലി വാങ്ങാത്ത പോലീസ്. കളളവുമില്ല ചതിയുമില്ല കസ്റ്റഡി മരണങ്ങൾ കേൾപ്പാനില്ല…
ലാത്തിയ്ക്കു പകരം പുല്ലാങ്കുഴൽ, മർദ്ദനത്തിനു പകരം മാനസാന്തരം, കാക്കിയ്ക്കു പകരം കടുംചുവപ്പ്.
ജനകീയ പോലീസ് സിന്ദാബാദ്!
Post Your Comments