മലപ്പുറം : തീയേറ്ററിൽവെച്ച് ബാലികയെ പീഡിപ്പിച്ച സംഭവത്തിൽ കുട്ടിയുടെ അമ്മയുടെ മൊഴി പുറത്ത്. തന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും ഇതിനുമുമ്പും പ്രതിയായ മൊയിതീൻ കുട്ടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും എന്നാൽ കുഞ്ഞിന്റെ ഭാവിയെ കരുതിയാണ് പ്രതികരിക്കാതിരുന്നതെന്നും അമ്മ പോലീസിന് മൊഴി നൽകി. ഇതുകൂടാതെ പ്രതി ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സ്വാധീനിക്കാൻ ശ്രമിച്ചതായും വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ പരാതി നൽകിയ തിയേറ്റർ ഉടമയെ വനിതാ കമ്മീഷൻ അഭിനന്ദിച്ചു.
തൃത്താല സ്വദേശിയായ മൊയ്തീന് കുട്ടിയെ ഇന്നലെ വൈകുന്നേരമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ മാതാവുമായി മൊയ്തീന് കുട്ടിക്ക് സൗഹൃദമുണ്ട്. ഈ ബന്ധം ഉപയോഗിച്ച് പെണ്‍കുട്ടിയെയും മാതാവിനെയും സിനിമാ തീയേറ്ററില്‍ എത്തിക്കുകയും പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയുമായിരുന്നു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. മഞ്ചേരി പോക്സോ കോടതിയാല്‍ മൊയ്തീന് കുട്ടിയെ ഇന്ന് ഹാജരാക്കും. അതേസമയം ബാല പീഡനത്തെക്കുറിച്ചുള്ള ചൈല്‍ഡ് ലൈനിന്റെ പരാതിയില്‍ നടപടി വൈകിയതില്‍ ചങ്ങരംകുളം എസ്ഐ കെ ജെ ബേബിയെ സസ്പെന്‍ഡ് ചെയ്തു. പൊന്നാനി സിഐ സണ്ണി ചാക്കോ ആണ് കേസ് അന്വേഷിക്കുന്നത്.
Post Your Comments