KeralaLatest News

ഭീഷണിപ്പെടുത്തുന്നവരോട് ഷാനി പ്രഭാകരന്റെ “സിംഹ ” ഗർജ്ജനം

കൊച്ചി: ചാനല്‍ ചര്‍ച്ചയില്‍ ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയതായും അതിനു മാധ്യമ പ്രവര്‍ത്തക ഷാനി പ്രഭാകരന്റെ മറുപടിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. മനോരമ ചാനലിന്റെ തന്നെ പറയാതെ വയ്യ എന്ന പരിപാടിയിലൂടെയായിരുന്നു ഷാനിയുടെ മറുപടി. സത്യം പറയുന്നവരെ തൂക്കിക്കൊല്ലാന്‍ നിങ്ങളൊരു നിയമമുണ്ടാക്ക് എന്നും, വസ്തുതകൾ പറയുമ്പോൾ ഇത് ചെറിയ കളിയല്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നവരോട് ഒന്നേ പറയാനുള്ളൂ, നിങ്ങൾ പോയി വേറെ പണി നോക്ക് ..!!

പ്രധാനമന്ത്രി നരേന്ദ്രമോദി കർണ്ണാടക തെരഞ്ഞെടുപ്പിൽ നുണപ്രചാരണം നടത്തിയെന്ന ഷാനിയുടെ പരാമർശമാണ് ശോഭാ സുരേന്ദ്രനെ പ്രകോപിപ്പിച്ചത്. ഇന്ത്യയെയും ഇന്ത്യയുടെ ചരിത്രത്തെയും ഈ നുണകള്‍ക്കു വിട്ടുകൊടുക്കാതിരിക്കാന്‍ അതീവരാഷ്ട്രീയജാഗ്രത ആവശ്യമാണെന്നും ഷാനി പ്രഭാകരന്‍ പറഞ്ഞു. കര്‍ണാടകയിലെ ബിദാറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഭഗത് സിംഗിനെക്കുറിച്ച്‌ പരാമര്‍ശിച്ചത് ചര്‍ച്ചയാക്കിയ സംഭവത്തിലാണ് വിവാദ ചർച്ച നടന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ ജയിലില്‍ കഴിയുന്ന അഴിമതിക്കാരെ മാത്രമെ സന്ദര്‍ശിക്കാറുള്ളുവെന്ന് ലാലുപ്രസാദ് യാദവിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയെ താരതമ്യം ചെയ്തുകൊണ്ട് ലാഹോർ ജയിലിൽ ഭഗത് സിംഗിനെ ഏതെങ്കിലും കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചിരുന്നു എന്നായിരുന്നു പ്രധാനമന്ത്രി ചോദിച്ചത്. ഈ വിഷയമാണ് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ചര്‍ച്ചയ്‌ക്കെടുത്തത്. പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു ഭഗത് സിംഗിനെ ജയിലില്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തക ശോഭയെ അറിയച്ചതിന് പിന്നാലെ ആത്മകഥ പോലും വിശ്വസിക്കാനാവില്ലെന്ന തരത്തിലുള്ള പ്രതികരണമാണ് ശോഭ സുരേന്ദ്രൻ നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button