![pinarayi vijayan](/wp-content/uploads/2018/05/32293795_577518975951942_3033967835652030464_n-1.png)
മാഹി: കണ്ണൂരിൽ അടുത്തിടെ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ കൊല്ലപ്പെട്ട സിപിഎം നേതാവ് ബാബുവിന്റെ വീട് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചത് വിവാദമാകുന്നു. ശനിയാഴ്ച രാത്രി എട്ടോടെയാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിൽ എത്തിയത്. അഞ്ച് മിനിറ്റ് നേരം അവിടെ ചിലവഴിച്ചതിനു ശേഷം കോഴിക്കോട്ടേക്ക് യാത്ര തിരിച്ചു.
എന്നാല്‍ ബാബുവിന്റെ വീട്ടില്‍ നിന്ന് രണ്ടര കിലോമീറ്റര്‍ മാത്രം അകലെയുള്ള സി.പി.എമ്മുകാര്‍ കൊലപ്പെടുത്തിയ ഷമേജിന്റെ വീട്ടിലേക്ക് പോകാന്‍ മുഖ്യമന്ത്രി തയ്യാറാകാതിരുന്നതാണ് വിവാദങ്ങൾക്ക് വഴിയൊരുക്കുന്നത്
കൊല്ലപ്പെട്ട സിപിഎം നേതാവിന്റെ വീട് മാത്രം സന്ദര്‍ശിച്ചതിലൂടെ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന്‍ പരാജയമാണെന്നും ഒരു മുഖ്യമന്ത്രി എന്നതിലുപരി അദ്ദേഹം വെറുമൊരു പാര്‍ട്ടിക്കാരനായി മാറിയെന്നും ബിജെപി കുറ്റപ്പെടുത്തി .
Post Your Comments