എടപ്പാള്‍ (മലപ്പുറം)/തൃത്താല: ചങ്ങരംകുളത്തെ സിനിമാ തിയറ്ററില്‍ പത്തുവയസ്സുകാരിയെ ഉപദ്രവിക്കാന്‍ ഒത്താശ ചെയ്ത കൂടെയുണ്ടായിരുന്ന അമ്മയും പ്രതിയാകും. പോക്‌സോ നിയമത്തിലെ ഏഴു, എട്ട് എന്നീ വകുപ്പുകളിലാണ് കേസെടുത്തിട്ടുള്ളത് . ഭർത്താവ് വിദേശത്തുള്ള ഈ 35 കാരിക്ക് പ്ലസ് ടു വിനും ഡിഗ്രിക്കും പഠിക്കുന്ന രണ്ടു പെൺകുട്ടികൾ കൂടിയുണ്ട്. ഇവരുടെ മൊഴിയും എടുക്കും. രണ്ടര മണിക്കൂര്‍ നേരം കുട്ടിയെ പാലക്കാട് തൃത്താല സ്വദേശി മൊയ്തീന്‍കുട്ടി പീഡിപ്പിച്ചു. കഴിഞ്ഞ മാസം എട്ടാം തീയതി നടന്ന സംഭവത്തില്‍ തിയറ്റര്‍ ഉടമ ചൈൽഡ് ലൈന് പരാതി നൽകി.
പിന്നീട് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകർ പോലീസിൽ പരാതി നല്‍കിയിട്ടും കേസെടുത്തില്ലെന്നാണ് ആരോപണം . ചാനല്‍ സംഭവം പുറത്തുവിട്ടതോടെയാണ് നിർവാഹമില്ലാതെ കേസെടുത്തത്. ഏപ്രില്‍ എട്ടിനാണ് ഇയാൾ കുട്ടിയെ ഉപദ്രവിച്ചത്. സ്ത്രീയും കുട്ടിയും തിയറ്ററിലെത്തിയ ശേഷമാണ് പ്രതി ബെന്‍സില്‍ എത്തിയത്. തുടര്‍ന്ന് കുട്ടിയുടെയും അമ്മയുടേയും നടുവിലിരുന്ന പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. സിനിമ കാണുന്നതിനിടെ ഇയാള്‍ ഇരുവരെയും പീഡിപ്പിച്ചു. ഇയാള്‍ക്കു വഴങ്ങിക്കൊടുത്ത സ്‌ത്രീ കുഞ്ഞിനെ പീഡിപ്പിക്കുമ്പോഴും ഒന്നും പ്രതികരിച്ചില്ല.
സി.സി. ടിവി ദൃശ്യങ്ങള്‍ കണ്ട തീയറ്റര്‍ ജീവനക്കാര്‍ അന്നുതന്നെ വിവരം ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിച്ചു. തുടര്‍ന്ന്, ചൈല്‍ഡ്‌ലൈന്‍ ഏപ്രില്‍ 26-നു പോലീസിനെ സമീപിച്ചു. എന്നാല്‍, പരാതി ചങ്ങരംകുളം പോലീസ് പൂഴ്‌ത്തി. തിയേറ്ററില്‍ പത്തു വയസില്‍ താഴയെുള്ള പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ പരാതിയുണ്ടായിട്ടും കേസെടുക്കാതിരുന്ന എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ചങ്ങരം കുളം എസ് ഐ കെ ജി ബേബിയെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ചാനലില്‍ ദൃശ്യങ്ങള്‍ വന്നതോടെ ഇന്നലെ വൈകിട്ടു ഷൊര്‍ണൂര്‍ ഡിവൈ.എസ്.പിയും പൊന്നാനി സി.ഐയും ചേര്‍ന്ന് ഷൊര്‍ണൂരില്‍നിന്നാണു പ്രതിയെ അറസ്‌റ്റ് ചെയ്‌തത്. ഇയാളെ ഇന്നു പൊന്നാനി കോടതിയില്‍ ഹാജരാക്കും.
തിയേറ്ററിലെ സി.സി.ടി.വി.യില്‍ പതിഞ്ഞ ദൃശ്യങ്ങളാണ് മൊയ്തീനെ കുടുക്കിയത്. മൊയ്തീന്‍കുട്ടിയുടെയും സ്ത്രീയുടെയും പേരില്‍ പോക്സോ പ്രകാരം കേസെടുക്കുമെന്നാണ് വിവരം. വാര്‍ത്ത പുറത്തുവന്ന ശേഷം മൂന്നുമണിക്കൂര്‍ ഇയാളെ കണ്ടെത്താനുള്ള കഠിനശ്രമത്തിലായിരുന്നു പൊലീസ്. വൈകുന്നേരത്തോടെ ഇയാളെ ഷൊര്‍ണൂരില്‍നിന്ന് പിടികൂടി. ദുബായിലും ഷൊര്‍ണൂരിലും വെള്ളിആഭരണ ജൂവലറി നടത്തുകയാണ് പ്രതി. റിയല്‍ എസ്റ്റേറ്റ് ബിസിനസുമുണ്ട്. ഇയാളുടെ ക്വാര്‍ട്ടേഴ്സില്‍ വാടകയ്ക്ക് താമസിക്കുന്ന ഈ സ്ത്രീയുമായി കുറേക്കാലമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന് പൊലീസ് പറഞ്ഞു.
ക്വാര്‍ട്ടേഴ്‌സിലെ താമസത്തിന് വാടക കൊടുക്കുന്നില്ലെന്നും സൂചനയുണ്ട്. ഇക്കാര്യമെല്ലാം പൊലീസിനോട് പ്രതി സമ്മതിച്ചിട്ടുണ്ട്. പ്രതിയെ ചങ്ങരംകുളം പൊലീസിന് കൈമാറി. ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊന്നാനി പൊലീസ് സ്റ്റേഷനിലാണ് ഇയാളെ ഹാജരാക്കിയത്. പീഡനവിവരമറിഞ്ഞിട്ടും നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ബിജെപി പ്രവർത്തകരും ചങ്ങരംകുളം പോലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. കുട്ടിയുടെ മൂന്നു സഹോദരിമാരുടെ മൊഴിയും എടുക്കാനൊരുങ്ങുകയാണ് പോലീസ്. വിദേശത്താണ് കുട്ടിയുടെ അച്ഛനെന്നാണ് റിപ്പോർട്ട്.
സംഭവത്തില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സി.സി.ടി.വി ദൃശ്യങ്ങള്‍ക്കൊപ്പം രേഖാമൂലം പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിവേണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ആക്റ്റിങ് ചെയര്‍മാന്‍ പി. മോഹനദാസ് ഉത്തരവിട്ടു.
Post Your Comments