മലപ്പുറം: മലപ്പുറത്തെ തിയേറ്റര്‍ പീഡനം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചതാനെങ്കിലും ചിലരെങ്കിലും അതിനെ ന്യായീകരിക്കുന്ന കാഴ്ചയാണ് കാണുന്നത്. കശ്മീരിലെ പെൺകുട്ടിയുടെ ദുരന്തത്തിൽ കേന്ദ്ര സർക്കാരിന്റെയും മോദിയെയും കണക്കറ്റു ശകാരിക്കുകയും ശക്തമായി പ്രതികരിക്കുകയും ചെയ്ത മുഹമ്മദ് ഷഫീക്ക് വളപ്പിൽ എന്ന ഐ ഡിയിൽ നിന്നാണ് മലപ്പുറത്തെ തിയേറ്റർ പീഡനത്തെ നിസ്സാരവൽക്കരിച്ചതും പെൺകുട്ടിയെ അപമാനിച്ചതും. മുതലാളിയെ പരസ്യമായി പിന്തുണയ്ക്കാന്‍ ആര്‍ക്കും കഴിയില്ല.
അതുകൊണ്ട് തന്നെ ഒളിച്ചുവച്ചുകൊണ്ടുള്ള ചില പരാമര്‍ശവുമായി ന്യായീകരണ തൊഴിലാളികള്‍ എത്തുകയായിരുന്നെങ്കിലും ഇയാൾക്കെതിരെ സോഷ്യൽ മീഡിയ ഒന്നിക്കുകയാണ് ഉണ്ടായത്. ഇയാളുടെ പോസ്റ്റിന്റെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുകയാണ്. ‘ഒരു പെണ്‍കുട്ടിയുടെ അച്ഛനായിരിക്കുകയെന്നതാണ് മോദി ഫൈഡ് ഭാരതത്തില്‍ ഏറ്റവും വെല്ലുവിളിയുള്ള കാര്യം….. കത്വാ പെണ്‍കുട്ടി. പുണ്യ ക്ഷാത്രങ്ങള്, നിന്നെയോര്‍ത്ത് ലജ്ജിക്കുന്നു’വെന്നായിരുന്നു-കത്വാ പീഡന സമയത്ത് ഇയാളിട്ട പോസ്റ്റ്. ഇതിന്റെ സ്ക്രീന്‍ ഷോട്ടും സോഷ്യല്‍ മീഡിയയില്‍ സജീവമായി പ്രചരിപ്പിക്കുന്നുണ്ട്.
എന്നാൽ മലപ്പുറത്തെ സംഭവത്തെ ഇയാൾ ന്യായീകരിച്ചത് ഇങ്ങനെയാണ്, “തീര്‍ച്ചയായും എല്ലാ മനുഷ്യര്‍ക്കും വ്യക്തമായ ലൈംഗിക താല്പര്യങ്ങള് ഉണ്ട്. അവര്‍ സ്വകാര്യമായി ചെയ്യുന്ന, ഉഭയ സമ്മതത്തോടെ ചെയ്യുന്നതാണെങ്കില്‍, അതില്‍ കുറ്റം പറയാന്‍ ആവില്ല. ഇവിടെ കുട്ടിക്ക് പ്രതികരിക്കാന്‍ കഴിയുമായിരുന്നിട്ടും ദീര്‍ഘനേരം ആ ചെയ്തിക്ക് അനുവാദം നല്കുന്നു. മറുവശത്ത് ഇരിക്കുന്ന സ്ത്രീയും ഇതേ അവസ്ഥയിലാണ്. പിന്നെ പ്രായം എന്നത് ശരീരത്തിന്റെ പഴക്കം മാത്രമായി കാണുന്നതാണ് നമ്മുടെ കുഴപ്പം.”
“ശരിക്കും പറഞ്ഞാല്‍ അയാള്‍ക്ക് ആ സാഹചര്യം നല്കുന്നവരെയാണ് കുറ്റപ്പെടുത്താമെങ്കില്‍ പെടുത്തേണ്ടത്. ഇതില്‍ ക്രൂരം, മാരകം എന്നീ വാക്കുകള്‍ വേണ്ട, നീചം ലജ്ജാകരം എന്നൊക്കെ പറഞ്ഞാല്‍ പോരെ. പിന്ന വാര്‍ത്ത മലപ്പുറത്ത് നിന്നാവുമ്പോള്‍ കിട്ടുന്ന ഒരു സ്പെഷ്യല്‍ കിക്കുണ്ടല്ലോ. അത് ഇവിടെ വെറുതെ വേവിക്കേണ്ട.” ഇതിനെതിരെ ചിലർ നിയമനടപടിയുമായി നീങ്ങാനും ഒരുങ്ങുകയാണ്.
Post Your Comments