Latest NewsIndia

ബി.ജെ.പി കര്‍ണാടകം പിടിക്കുമെന്ന് ടുഡേയ്സ് ചാണക്യ

ബെംഗളൂരു•കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരത്തിലെത്തുമെന്ന് എക്സിറ്റ് പോള്‍. ടൈംസ്‌ നൌ-ടുഡേയ്സ് ചാണക്യ എക്സിറ്റ് പോള്‍ ആണ് ബി.ജെ.പിയ്ക്ക് വ്യക്തമായ ഭൂരിപക്ഷം പ്രവചിക്കുന്നത്. ബി.ജെ.പി 39% വോട്ടുവിഹിതത്തോടെ 120 സീറ്റുകള്‍ വരെ നേടുമെന്ന് ഡേയ്സ് ചാണക്യ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 73 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 29 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

അതേസമയം, ടൈംസ്‌ നൌ വി.എം.ആര്‍ സര്‍വേ കോണ്‍ഗ്രസ് 90-103 സീറ്റുകള്‍ വരെ നേടുമെന്ന് പ്രവചിക്കുന്നു. ബി.ജെ.പി 80-93 സീറ്റുകള്‍ നേടുമെന്നും ഈ സര്‍വേ പറയുന്നു.

മറ്റു സര്‍വേകളിലൂടെ

ന്യൂസ് നേഷന്‍ എക്സിറ്റ് പോള്‍ ബി.ജെ.പിയ്ക്ക് 107 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 73 സീറ്റും ജെ.ഡി.എസ് 38 സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.

എന്‍.ഡി.ടി.വി എക്സിറ്റ് പോള്‍, കോണ്‍ഗ്രസിന് 90-103 സീറ്റുകള്‍ നല്‍കുന്നു. ബി.ജെ.പി 80-93 സീറ്റുകള്‍ നേടുമെന്നും ജെ.ഡി.എസ് 31-39 സീറ്റുകള്‍ നേടുമെന്നും ഈ എക്സിറ്റ് പോള്‍ പ്രവചിക്കുന്നു.

95-114 സീറ്റുകള്‍ നേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് റിപ്പബ്ലിക് ടി.വി പ്രവചിക്കുന്നു. കോണ്‍ഗ്രസ് 73-82 സീറ്റുകള്‍ നേടും. ജെ.ഡി.എസ് 33-43 സീറ്റുകള്‍ വരെ നേടുമെന്നും റിപ്പബ്ലിക് ടി.വി സര്‍വേ പറയുന്നു.

എ.ബി.പി ന്യൂസ് സര്‍വേ ബി.ജെ.പിയ്ക്ക് 97-109 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. . കോണ്‍ഗ്രസ് 87-99 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 30 സീറ്റുകള്‍ വരെ നേടുമെന്നും എ.ബി.പി പറയുന്നു.

ബി.ജെ.പി 102-110 സീറ്റുകള്‍ വരെ നേടുമെന്ന് ന്യൂസ് എക്സ് സര്‍വേ പറയുന്നു. കോണ്‍ഗ്രസിന് 72-78 സീറ്റുകള്‍ വരെ ലഭിക്കാം. ജെ.ഡി.എസ് 35-39 സീറ്റുകള്‍ നേടി ഭരണനിര്‍ണയത്തില്‍ നിര്‍ണായക ശക്തിയാകുമെന്നും സര്‍വേ പറയുന്നു.

പ്രജ ന്യൂസും ബി.ജെ.പിയ്ക്ക് അനുകൂലമായ സര്‍വേയാണ് പുറത്തുവിട്ടിരിക്കുന്നത്. ബി.ജെ.പി 102-110 സീറ്റുകള്‍ വരെ നേടുമെന്ന് പഞ്ചാബ് ന്യൂസ് സര്‍വേ പ്രവചിക്കുന്നു. കോണ്‍ഗ്രസ് 72-78 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 35-39 സീറ്റുകള്‍ വരെ നേടുമെന്നും സര്‍വേ പറയുന്നു.

കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ വരെ നേടുമെന്നാണ് ഇന്ത്യ ടുഡേ സര്‍വേ പറയുന്നത്. ബി.ജെ.പി 79-92 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 30 സീറ്റുകള്‍ വരെ നേടുമെന്നും ഇന്ത്യ ടുഡേ പ്രവചിക്കുന്നു.

ജന്‍ കി ബാത്ത് ബി.ജെ.പിയ്ക്ക് മുന്‍‌തൂക്കം പ്രവചിക്കുന്നു. ബി.ജെ.പി 105 സീറ്റുകളില്‍ വിജയിക്കുമെന്ന് ജന്‍ കി ബാത്ത് എകിസ്റ്റ് പോള്‍ പറയുന്നു. കോണ്‍ഗ്രസ് 78 ഉം ജെ.ഡി.എസ് 37 ഉം സീറ്റുകളും പ്രവചിക്കുന്നു.

ആക്സിസ് മൈ ഇന്ത്യ പോള്‍ കോണ്‍ഗ്രസിന് 111 സീറ്റുകള്‍ പ്രവചിക്കുന്നു. ബി.ജെ.പിയ്ക്ക് 85 ഉം ജെ.ഡി.എസിന് 37 സീറ്റുകളാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ നല്‍കുന്നത്.

സുവര്‍ണ ന്യൂസ്, കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയാകുമെന്ന് പ്രവചിക്കുന്നു. സുവര്‍ണ സര്‍വേ പ്രകാരം കോണ്‍ഗ്രസ് 106-118 സീറ്റുകള്‍ ലഭിക്കും. ബി.ജെ.പി 79-92 സീറ്റുകള്‍ വരെ നേടും. ജെ.ഡി.എസ് 22-30 സീറ്റുകള്‍ വരെ നേടുമെന്നും സുവര്‍ണ ന്യൂസ് സര്‍വേ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button