തിരുവനന്തപുരം : കേരളം വെട്ടേറ്റു നിൽക്കുകയാണ് , ഈ അവസ്ഥയ്ക്ക് മാറ്റം വരുത്താൻ മിന്നാമിനുങ്ങുകൾമാത്രം പോരാ പകരം നല്ല പ്രകാശമുള്ള ആളുകൾ വേണമെന്ന് വ്യക്തമാക്കുകയാണ് മുൻ ഡിജിപി ജേക്കബ് തോമസ്. സുകുമാര്‍ അഴീക്കോട് ജയന്തി സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നികുതിപണം കക്കുന്നവരും, ബീച്ചിൽ വിദേശിയെ കൊല്ലുന്നവരും ,കായൽ കയ്യേറി കെട്ടിടം വെയ്ക്കുന്നവരുമാണ് നമുക്ക് ചുറ്റുമുള്ളത്. പ്രതികരണശേഷി യൗവ്വനത്തിന്റെ ലക്ഷണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സമ്മേളനം ഉദ്ഘാടനം ചെയ്തത് സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനാണ്. ട്രസ്റ്റ് സെക്രട്ടറി പോള്‍ മണലില്‍ അധ്യക്ഷത വഹിച്ചു മാധ്യമപ്രവര്‍ത്തകരായ കെ.ജി.പരമേശ്വരന് നായര്‍, ജോണ്‍ സാമുവല്‍, രാജീവ് ഗോപാലകൃഷ്ണന്, ജോസ് പാറക്കടവില്‍ തുടങ്ങിയവര്‍ ചടങ്ങിൽ സംസാരിച്ചു.
Post Your Comments