Gulf

യു.എ.യില്‍ ജാഗ്രതാ നിര്‍ദേശം

അബുദാബി: യു.എ.ഇയില്‍ ജാഗ്രതാ നിര്‍ദേശം. വാഹനം ഓടിയ്ക്കുന്നവര്‍ അതീവ ജാഗ്രത പാലിയ്ക്കണം. യു.എ.ഇയില്‍ പൊടിക്കാറ്റ് ശക്തമായി. ദൂരക്കാഴ്ച 2000 മീറ്ററില്‍ താഴെയായതിനാല്‍ വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പൊടിക്കാറ്റ് അകലുന്നതോടെ രാജ്യത്ത് ചൂടു കൂടാനാണ് സാധ്യത. അബുദാബി ബറഖയില്‍ 45.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയതാണ് രാജ്യത്ത് ഇപ്രാവശ്യം അനുഭവപ്പെട്ട ഏറ്റവും കൂടിയ താപനില.

ഇന്നു ഉച്ചയ്ക്ക് രണ്ടു വരെ പൊടിക്കാറ്റ് ശക്തമായിരിക്കും. റോഡുകളില്‍ പൊടിപടലങ്ങളും മറ്റും നിറയുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണം. പൊടിക്കാറ്റിനെ തുടര്‍ന്ന് രാജ്യത്ത് പലയിടത്തും ഇന്നുരാവിലെ വാഹനാപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമായതിനാല്‍ കടലില്‍ ഇറങ്ങരുതെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശിച്ചു. അലര്‍ജിയുള്ളവര്‍ പുറത്തിറങ്ങരുതെന്ന് ആരോഗ്യ വിദഗ്ധരും നിര്‍ദേശിച്ചു. പൊടിക്കാറ്റില്‍ പലയിടത്തും നേരിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button