
കണ്ണൂര്‍: മാഹിയില്‍ നടന്ന രാഷ്ട്രീയ കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ കല്ല്യാണം മുടങ്ങി. കൊല്ലപ്പെട്ട സിപിഎം പ്രവര്ത്തകന് കണ്ണിപ്പൊയില്‍ ബാബുവിന്റ കൊലപാതകത്തില്‍ പങ്കുണ്ടെന്നാരോപിച്ചാണ് ള്ളൂര്‍ സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. അതും യുവാവിന്റെ വിവാഹത്തിന്റെ തലേ ദിവസമാണ് യുവാവിനെ അറസ്റ്റ് ചെയതതും.
സിപിഎം പ്രാദേശിക നേതൃത്വം നല്കിയ സംശയിക്കപ്പെടുന്നവരുടെ പട്ടികയിലുണ്ടായിരുന്ന യുവാവിനെ ശനിയാഴ്ച രാത്രിയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്നു വിവാഹം നടക്കാനിരിക്കെയാണു പിടികൂടിയത്. വരന് പൊലീസ് കസ്റ്റഡിയിലായതോടെ വിവാഹം മുടങ്ങുകയായിരുന്നു.
വിവാഹം മുടങ്ങിയതോടെ പള്ളൂര്‍ പൊലീസ് സ്റ്റേഷനു മുന്പില് ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. അതേസമയം, കസ്റ്റഡിയെടുത്ത യുവാവ് പൊലീസ് സ്റ്റേഷനില്‍ ഇല്ലെന്നാണു പൊലീസ് അറിയിച്ചത്. എന്നാല്‍ ബിജെപി പ്രവര്‍ത്തകരും നേതാക്കളും സ്റ്റേഷനു മുന്പില് പ്രതിഷേധം തുടരുകയാണ്.
Post Your Comments