Kerala

സഭാ ഭൂമി ഇടപാടിനു പിന്നാലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പുതിയ അഴിമതി ആരോപണം

കൊച്ചി: സഭാ ഭൂമി ഇടപാടിനു പിന്നാലെ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ പുതിയ ആരോപണം. നിര്‍ധനരായവര്‍ക്കുവേണ്ടിയുള്ള ഭവനപദ്ധതി തന്റെ ബന്ധുക്കള്‍ക്കുവേണ്ടി തിരിമറി നടത്തിയെന്നാണ് ആലഞ്ചേരിക്കെതിരെ ഉയര്‍ന്നിരിക്കുന്ന പുതിയ ആരോപണം.

കാക്കനാട് കാര്‍ഡിനല്‍ കോളനിയിലെ സ്ഥലവും വീടും ആലഞ്ചേരി തന്റെ കുടുംബാംഗങ്ങള്‍ക്ക് റീ രജിസ്റ്റര്‍ ചെയ്തുനല്‍കിയെന്ന് ആരോപിച്ച് ഒരു വിഭാഗം വിശ്വാസികളുടെ കൂട്ടായ്മയായ എഎംടി ആണ് രംഗത്തെത്തിയത്. ഇതിന്റെ രേഖകള്‍ സഹിതമാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. നിര്‍ധനരായ 40 കുടുംബങ്ങള്‍ക്ക് കാര്‍ഡിനല്‍ കോളനി എന്ന പേരില്‍ സഭ വീടുവെച്ചു കൊടുത്തിരുന്നു.

ഇതില്‍ ആലഞ്ചേരി കുടുംബത്തിന്റെ കൈയില്‍ എത്തിയെന്നാണ് ആരോപണം.വീടുകള്‍ കൈമാറാന്‍ പാടില്ല എന്ന വ്യവസ്ഥ നിലനില്‍ക്കെ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരി ഇടപെട്ട് ഈ വീട് ആലഞ്ചേരി കുടുംബത്തില്‍ പെട്ട മറ്റൊരാള്‍ക്കും വിറ്റെന്നാണ് ആരോപണം. 22,50,500 രൂപയുടെ ഇടപാടാണ് നടന്നതെന്ന് രേഖകളില്‍ ഉണ്ടെങ്കിലും തുക സഭയുടെ അക്കൗണ്ടില്‍ എത്തിയില്ലെന്നും ആരോപണമുണ്ട്. ഇതിനിടെ ജോര്‍ജ് ആലഞ്ചേരി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. എറണാകുളത്തെ സെന്റ് മേരീസ് ബസലിക്ക അടക്കമുള്ള പ്രധാനപ്പെട്ട പള്ളികളുടെ മുന്നിലെല്ലാം കര്‍ദിനാളിനെതിരെ പോസ്റ്ററുകള്‍ പതിച്ചിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button