Latest NewsKerala

താലിബാന്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയവരില്‍ മാവേലിക്കര സ്വദേശിയായ എന്‍ജിനിയർ: കുടുംബത്തിന്റെ പ്രതികരണം

മാവേലിക്കര: കഴിഞ്ഞ ദിവസം താലിബാന്‍ ഭീകരര്‍ അഫ്‌ഗാനിസ്‌ഥാനില്‍ നിന്നും തട്ടിക്കൊണ്ടുപോയ ഇന്ത്യക്കാരില്‍ മലയാളി എന്‍ജിനിയറും. തെക്കേക്കര കുറത്തികാട്‌ ഉഷസില്‍ വി.കെ.മുരളീധരനെ(55)യാണ്‌ തട്ടിക്കൊണ്ടുപോയത്‌. ട​വ​റു​ക​ളു​ടെ ജോ​ലി ഏ​റ്റെ​ടു​ത്ത്​ ന​ട​ത്തു​ന്ന കെ.​ഇ.​സി ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ എ​ന്ന കമ്പനിയുടെ മാ​നേ​ജ​റാ​ണ് മു​ര​ളീ​ധ​ര​ന്‍. സിവില്‍ എന്‍ജിനിയറായ ഇദ്ദേഹം ശ്രീലങ്കയിലായിരുന്നു. മൂന്നു മാസം മുൻപാണ്‌ അഫ്‌ഗാനിസ്‌ഥാനിലെത്തിയത്‌.

ഭൂട്ടാന്‍, നേപ്പാള്‍ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ ജോലി ചെയ്‌ത ഇദ്ദേഹം അഞ്ചു വര്‍ഷം മുൻപ് വരെ ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലായിരുന്നു. വടക്കന്‍ ബഗ്ലാനില്‍ ഗവ.വൈദ്യുതി പ്ലാന്റിന്റെ അറ്റകുറ്റപ്പണികള്‍ക്കായി പോകുന്നതിനിടെ മുരളീധരന്‍ ഉള്‍പ്പെടെയുള്ളര്‍ സഞ്ചരിച്ചിരുന്ന മിനിബസ്‌ തോക്ക്‌ ചൂണ്ടി റാഞ്ചുകയായിരുന്നു. പുലെ കുമ്രി സിറ്റിയിലെ ദണ്ഡെഷഹാബുദീന്‍ ഭാഗത്തേക്കാണ്‌ ബസുമായി ഭീകരര്‍ പോയത്‌. മഹാരാഷ്‌ട്ര കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആര്‍.പി.ജി ഗ്രൂപ്പിന്റെ കീഴിലെ കെ.ഇ.സി കമ്പനി ജീവനക്കാരാണ്‌ മറ്റു എന്‍ജിനിയര്‍മാരും.

ഇൗ ​മാ​സം അ​ഞ്ചി​ന്​ മു​ര​ളീ​ധ​ര​ന്‍ ഭാ​ര്യ ഉ​ഷ​യെ ഫോ​ണി​ല്‍ വി​ളി​ച്ച്‌ സം​സാ​രി​ച്ചി​രു​ന്നു. പി​ന്നീ​ട് ഒ​രു​വി​വ​ര​വും ല​ഭ്യ​മാ​യി​ട്ടി​ല്ല. മ​ക​ന്‍ മോ​നി​ഷ് ഷാ​ര്‍​ജ​യി​ലും മ​ക​ള്‍ രേ​ഷ്മ എ​ന്‍​ജി​നീ​യ​റി​ങ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സി​ന് വി​വ​ര​മൊ​ന്നും ല​ഭ്യ​മാ​യി​ട്ടി​ല്ല. അ​ഭ്യൂ​ഹ​മാ​ണോ സ​ത്യ​മാ​ണോ എ​ന്ന​റി​യാ​തെ വി​ഷ​മി​ക്കു​ക​യാ​ണ്​ കു​ടും​ബാം​ഗ​ങ്ങ​ള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button