എസ് എന്‍ ഡി പി ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ സാമ്പത്തിക കുറ്റവാളിയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം. എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതിയാണ് ഈ ആവശ്യവുമായി സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്. മൈക്രോഫിനാന്‍സ് തട്ടിപ്പ് (വി.സി.5/2016) കൊല്ലം എസ് എന്‍ കോളജ് ജൂബിലി ഫണ്ട് തട്ടിപ്പ് (ക്രൈം നം. 727/2014) എന്നീ കേസ്സുകളില്‍ വെള്ളാപ്പള്ളി നടേശന്റെ അഴിമതി പ്രഥമദൃഷ്ട്യാ ബോദ്ധ്യമായതിനാല്‍ ഹൈക്കോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നാണ് സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്.
എസ് എന്‍ കോളജുകളില്‍ മൂവായിരത്തോളം നിയമനത്തിനായി കോടിക്കണക്കിനു രൂപ കോഴവാങ്ങിയ വെള്ളാപ്പള്ളി നടേശനെതിരെ വിജിലന്‍സ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി കഴിഞ്ഞ 22 വര്‍ഷമായി സമുദായത്തിന്റെ രണ്ടായിരത്തിലധികം കോടി രൂപ വെള്ളാപ്പള്ളിയും കുടുംബവും അപഹരിച്ചിട്ടു ണ്ടെന്നും പറഞ്ഞു. ഇലക്ഷന്‍ കാലങ്ങളില്‍ അനാവശ്യ പ്രസ്താവനകളും വിവാദങ്ങളും ഉണ്ടാക്കി ശ്രീനാരായണ സമൂഹത്തെ അപഹാസ്യരാക്കുകയാണ് വെള്ളാപ്പള്ളിയും കുടുംബവുമെന്നും അവര്‍ ആരോപിച്ചു. ഇവര്‍ പറഞ്ഞാല്‍ സമുദായാംഗങ്ങള്‍ ആരും വോട്ടുചെയ്യില്ല. അതിന്റെ തെളിവാണ് വിഷ്ണുനാഥ് ചെങ്ങന്നൂരില്‍നിന്നും രണ്ടു പ്രാവശ്യം വിജയിച്ചത്. കെ. സി. വേണുഗോപാല്‍, സെബാസ്റ്റ്യന്‍പോള്‍ തുടങ്ങി വെള്ളാപ്പള്ളി തോല്‍പ്പിക്കാന്‍ ഇറങ്ങിയവര്‍ എല്ലാം വിജയിച്ചിട്ടേയുള്ളൂ. ചേര്‍ത്തല എസ്.എന്‍.കോളജിലെ 150 കോടിയില്‍പരം രൂപയുടെ സിലിക്ക മണല്‍ ബിനാമിയെ വച്ച് കമ്ബനിയുണ്ടാക്കി അപഹരിക്കുവാന്‍ ശ്രമിക്കുന്നതുപോലെ ചെങ്ങന്നൂര്‍ എസ്.എന്‍.കോളജിലെ കുന്നിടിച്ച് മണ്ണ് വില്‍ക്കുന്നതിനും വെള്ളാപ്പള്ളി എസ്.എന്‍.ട്രസ്റ്റില്‍ തീരുമാനമെടുത്തിരിക്കയാണെന്നും എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി പറയുന്നു. കഴിഞ്ഞ കാലങ്ങളില്‍ എസ് എന്‍ ഡി പി യോഗം എന്ന സംഘടനയെ കാണിച്ച് കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ സ്വാധീനിച്ചാണ് ഇത്രയും തട്ടിപ്പുകളും അഴിമതികളും ഇവര്‍ നടത്തിയത്.
വെള്ളാപ്പള്ളിയുടെ ഈ സാമ്പത്തിക തട്ടിപ്പിനെതിരെ ശക്തമായ സമരത്തിന് രൂപം നല്‍കുകയാണ് സംരക്ഷണസമിതി. ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ മൈക്രോ ഫിനാന്‍സ് വായ്പ എടുത്തവകയില്‍ വെള്ളാപ്പള്ളി നടേശനും മകനും 95 ലക്ഷം രൂപയും, കൂടുതല്‍ പലിശയിനത്തിലുള്ള വരുമാനവും അപഹരിച്ചതായി കാണിച്ച് ചെങ്ങന്നൂര്‍ കോടതിയില്‍ (ക്രൈം നം 724/2016) വെള്ളാപ്പള്ളി നടേശനേയും മകനെയും പ്രതികളാക്കി (ക്രൈം നം 456/2016) കേസ് എടുത്തിരിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യം വെള്ളാപ്പള്ളി നടേശനെതിരെ സാമ്പത്തിക അഴിമതി ആരോപണവുമായി രംഗത്തു വന്ന ആള്‍ ആണ് ഇപ്പോള്‍ യൂണിയനില്‍ കണ്‍വീനറായി പ്രവര്‍ത്തിക്കുന്നത്. ആരോപണത്തില്‍ നിന്നും രക്ഷപ്പെടാനാണ് ഇയാളെ കണവീനറായി നിയമിച്ചതെന്ന് അഡ്വ ചന്ദ്രസേനന്‍ ആരോപിക്കുന്നു.
ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ മൈക്രോ ഫിനാന്‍സ് അക്കൗണ്ടായ യൂണിയന്‍ ബാങ്ക് ചെങ്ങന്നൂര്‍ ബ്രാഞ്ചിലെ അക്കൗണ്ട് നമ്ബര്‍ 612302010002642 ല്‍നിന്നും വെള്ളാപ്പള്ളി നടേശന്റെ കൊല്ലം സൗത്ത് ഇന്‍ഡ്യന്‍ ബാങ്കിന്റെ അക്കൗണ്ട് നമ്ബര്‍ 0450053000002954 എന്ന അക്കൗണ്ടിലേക്ക് 2012 ഒക്ടോബറില്‍ 15 ലക്ഷം രൂപയും ഡിസംബറില്‍ 4.98400 ലക്ഷം രൂപയും മാറ്റിയിട്ടുണ്ട്. ഈ പണം യൂണിയന്റെ 2012ലെ ആഡിറ്റ് റിപ്പോര്‍ട്ടില്‍ എസ്.എന്‍.ട്രസ്റ്റ് ഡൊണേഷന്‍ എന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ എസ്.എന്‍. ട്രസ്റ്റിന്റെ അക്കൗണ്ടില്‍ പണം വന്നിട്ടില്ല. ഇതിനെ തുടര്‍ന്ന് ചെങ്ങന്നൂര്‍ എസ്.എന്‍.ഡി.പി. യൂണിയന്‍ മൈക്രോ ഫിനാന്‍സ് അഴിമതി സംബന്ധിച്ച് എസ്.എന്‍.ഡി.പി. യോഗം സംരക്ഷണ സമിതി വെള്ളാപ്പള്ളിയ്ക്കെതിരെ കേസ് നല്‍കിയിട്ടുണ്ട്.
അക്കൌണ്ടില്‍ നിന്നും മാറ്റിയ ഈ പണം എവിടെപോയി എന്ന് വെള്ളാപ്പള്ളി വ്യക്തമാക്കണം. ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ലക്ഷ്യമാക്കി സ്ത്രീകളുടെ കൂട്ടായ്മകള്‍ക്ക് സര്‍ക്കാര്‍ ഗ്രാന്റായും ബാങ്കുകള്‍ മുഖേനയും നല്‍കിയ പണത്തില്‍ നല്ലൊരു പങ്കും ഇവര്‍ പല രീതിയില്‍ കൈക്കലാക്കിയിരിക്കുകയാണെന്നും ബി.ഡി.ജെ.എസ്. എന്ന പാര്‍ട്ടിയുടെ പ്രവര്‍ത്തനത്തിനും വെള്ളാപ്പള്ളി നടേശന്റെ സമത്വമുന്നേറ്റ യാത്രയ്ക്കും ഈ പണമാണ് ചെലവാക്കിയിരിക്കുന്നതെന്നും സംരക്ഷണ സമിതി ആരോപിക്കുന്നു. ഇതിനോടൊപ്പം രണ്ട് പ്രധാനപ്പെട്ട ചോദ്യങ്ങള്‍ കൂടി അവര്‍ ഉന്നയിക്കുന്നുണ്ട്.
അവരുടെ പ്രധാന ആരോപണങ്ങള്‍ ഇതാണ്.. എസ്.എന്‍.ഡി.പി. യോഗത്തിന്റെ ആസ്ഥാനം കൊല്ലം ആയിരിക്കെ എന്തിനാണ് കോഴഞ്ചേരി യൂണിയന്‍ ബാങ്കില്‍ എസ്.എന്‍.ഡി.പി. യോഗത്തിന് അക്കൗണ്ട് എടുത്തത്. 5 കോടി രൂപ 20.06.2014ല്‍ അക്കൗണ്ട് നമ്ബര്‍ 523101010500074 നിക്ഷേപിച്ചത്. പിന്നോക്ക കോര്‍പ്പറേഷനില്‍നിന്നും മൂന്ന് ശതമാനം പലിശയ്ക്ക് എടുത്ത പണമാണിത്. അതേ ബാങ്കില്‍ ദുബായില്‍ സ്ഥിരതാമസമാക്കിയ വെള്ളാപ്പള്ളി നടേശന്റെ മകളുടെയും മരുമകന്റെയും പേരില്‍ ഏഴുകോടി രൂപ ഈ കാലയളവില്‍ നിക്ഷേപിച്ചിട്ടുണ്ട്. കോഴഞ്ചേരിയുമായി എസ്.എന്‍.ഡി.പി. യോഗത്തിനോ വെള്ളാപ്പള്ളിയുടെ കുടുംബത്തിനോ ഒരു ബന്ധവുമില്ല. ഇത് ദുരൂഹമാണ്. യൂണിയന്‍ ബാങ്കിന്റെ ഇടുക്കി കോട്ടയം ജില്ലകളിലെ ചില ബ്രാഞ്ചുകളിലായി 5 കോടിയില്‍പരം രൂപ 2015ല്‍ നടേശന്റെയും ഭാര്യയുടെയും പേരില്‍ വന്നിട്ടുണ്ട്.
28.2.2018ല്‍ ചേര്‍ത്തല കലവൂര്‍ യൂണിയന്‍ ബാങ്കില്‍ വെള്ളാപ്പള്ളിയുടെ അക്കൗണ്ടില്‍ വന്ന പണത്തിന്റെ ഉറവിടവും , ഇതുപോലെ കേരളത്തിലെ വിവിധ ബാങ്കുകളില്‍ ഇവരുടെയൊക്കെ പേരില്‍ പണം വന്നിട്ടുണ്ട്. ഇതിനെക്കുറിച്ച് കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ അന്വേഷിക്കണം. ബെല്‍ ചിട്ടി കമ്ബനിയില്‍ നടന്ന വന്‍ തട്ടിപ്പും അതിന്റെ സാമ്ബത്തിക ഉറവിടവും കള്ളപ്പണം വെളുപ്പിക്കലും കേന്ദ്രഗവണ്മെന്റ് അന്വേഷിക്കണം. കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും തായ്ലന്റ് ഉള്‍പ്പെടെ വിദേശ രാജ്യങ്ങളിലും നടേശനും കുടുംബവും വാങ്ങി കൂട്ടിയ സ്വത്തുക്കളെക്കുറിച്ചും സമ്ബാദ്യങ്ങളെകുറിച്ചും കഴിഞ്ഞ 22 വര്‍ഷമായി സമുദായത്തിന്റെ രണ്ടായിരത്തിലധികം കോടി രൂപ വെള്ളാപ്പള്ളിയും കുടുംബവും കൂടി കൈക്കലാക്കിയിട്ടുണ്ട്.
ഇതില്‍ പിടിക്കപ്പെടാതിരിക്കാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗമായി മകനും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗമായി അച്ഛനും ഇപ്പോള്‍ നിലകൊള്ളുന്നതെന്നും എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതി. മൈക്രോ ഫിനാന്‍സിന്റെ മറവില്‍ വെള്ളാപ്പള്ളിയും കുടുംബവും വന്‍ സാമ്ബത്തിക തട്ടിപ്പാണ് നടത്തിയിരിക്കുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാകണമെന്നും എസ് എന്‍ ഡി പി യോഗം സംരക്ഷണ സമിതിയ്ക്ക് വേണ്ടി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത അഡ്വ.എസ്. ചന്ദ്രസേനന്‍, കണ്‍വീനര്‍, മനോജ് കടകംപള്ളി, കണ്‍വീനര്‍, ആര്‍. റോയി, വൈസ് പ്രസിഡന്റ്, ചെങ്ങന്നൂര്‍ യൂണിയന്‍, കെ. സുദര്‍ശനന്‍ ഹരിശ്രീ, സെക്രട്ടറി ചെങ്ങന്നൂര്‍ യൂണിയന്‍, അഡ്വ. പ്രദീപ് മാംഗല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Post Your Comments